Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightടൂ​റി​സം മേ​ഖ​ല​യു​ടെ...

ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​ന്​ ശ​ക്തി​പ​ക​രു​മെ​ന്ന് മ​ന്ത്രി​സ​ഭ

text_fields
bookmark_border
ഗു​ദൈ​ബി​യ പാ​ല​സി​ൽ ന​ട​ന്ന കാ​ബി​ന​റ്റ്​ യോ​ഗം
cancel
camera_alt

ഗു​ദൈ​ബി​യ പാ​ല​സി​ൽ ന​ട​ന്ന കാ​ബി​ന​റ്റ്​ യോ​ഗം

മ​നാ​മ: മീ​ലാ​ദു​ന്ന​ബി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജാ​വ്​ ഹ​മ​ദ്​ ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​ർ​ക്കും ബ​ഹ്​​റൈ​ൻ ജ​ന​ത​ക്കും അ​റ​ബ്​ ഇ​സ്​​ലാ​മി​ക സ​മൂ​ഹ​ത്തി​നും കാ​ബി​ന​റ്റ്​ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ഹ​മ്മ​ദ്​ ന​ബി​യു​ടെ സ​ന്ദേ​ശം സ​മൂ​ഹ​ത്തി​ൽ പ്ര​ച​രി​പ്പി​ക്കാ​നും വി​ട്ടു​വീ​ഴ്​​ച​യു​ടെ​യും സ​ഹി​ഷ്​​ണു​ത​യു​ടെ​യും മാ​ന​വി​ക​ത​യു​ടെ​യും ഉ​ജ്ജ്വ​ല മാ​തൃ​ക​യാ​ണ്​ പ്ര​വാ​ച​ക​ൻ മാ​ന​വ സ​മൂ​ഹ​ത്തി​ന്​ കാ​ഴ്ച​വെ​ച്ചി​ട്ടു​ള്ള​തെ​ന്നും സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ജീ​വി​ത​ത്തി​ന്​ ആ ​സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട്​ മു​ന്നോ​ട്ടു​പോ​കാ​ൻ സ​മൂ​ഹ​ത്തി​ന്​ ക​ഴി​യ​​ട്ടെ​യെ​ന്നും ​ആ​ശം​സി​ച്ചു.

ടൂ​റി​സം മേ​ഖ​ല​യു​ടെ ഉ​ണ​ർ​വി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഴു​വ​നാ​ളു​ക​ൾ​ക്കും കാ​ബി​ന​റ്റ്​ കൃ​ത​ജ്ഞ​ത രേ​ഖ​പ്പെ​ടു​ത്തി. ടൂ​റി​സം മേ​ഖ​ല​ക്ക്​ ക​രു​ത്തു​പ​ക​രു​ന്ന വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ അ​തോ​റി​റ്റി​ക​ൾ​ക്കും സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി. ആ​തി​ഥ്യ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലു​ക​ൾ, റ​സ്​​റ്റാ​റ​ന്‍റു​ക​ൾ, മാ​ർ​ക്ക​റ്റി​ങ്​ ഏ​ജ​ൻ​സി​ക​ൾ, വി​വി​ധ സ​മ്മേ​ള​ന​ങ്ങ​ൾ, എ​ക്​​സി​ബി​ഷ​നു​ക​ൾ, സാം​സ്​​കാ​രി​ക പ​രി​പാ​ടി​ക​ൾ തു​ട​ങ്ങി​യ​വ​യു​ടെ സ​ഹ​ക​ര​ണ​വും എ​ടു​ത്തു​പ​റ​ഞ്ഞു. ടൂ​റി​സം മേ​ഖ​ല പു​ഷ്​​ടി​പ്പെ​ടു​ത്താ​നാ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ നീ​ക്ക​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​ൻ മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ദ്ധ​തി​ക​ൾ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും. അ​ന്താ​രാ​ഷ്​​ട്ര ആ​ണ​വോ​ർ​ജ ഏ​ജ​ൻ​സി​യു​മാ​യി സ​ഹ​ക​രി​ച്ച്​ ബ​ഹ്​​റൈ​നി​ലെ പ​ദ്ധ​തി പു​തു​ക്കു​ന്ന​തി​നു​ള്ള ക​ര​ടി​ന്​ അം​ഗീ​കാ​രം ന​ൽ​കി.

അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ രം​ഗ​ത്തു​ള്ള​വ​ർ​ക്ക്​ വി​ധി​ക​ളും പി​ഴ​ക​ളും ന​ട​പ്പാ​ക്കു​ന്ന​തി​നും ബ​ദ​ൽ​ശി​ക്ഷ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​വും ഗ​ൾ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി​യും ത​മ്മി​ൽ സ​ഹ​ക​ര​ണ​ക്ക​രാ​റി​ൽ ഒ​പ്പു​വെ​ക്കാ​നു​ള്ള നി​ർ​ദേ​ശ​ത്തി​നും അം​ഗീ​കാ​ര​മാ​യി. ബ​ഹ്​​​റൈ​ൻ യൂ​നി​വേ​ഴ്​​സി​റ്റി​യും പ്രാ​ദേ​ശി​ക, വി​ദേ​ശ അ​ക്കാ​ദ​മി​ക ബോ​ഡി​ക​ളും സ്​​ഥാ​പ​ന​ങ്ങ​ളും ത​മ്മി​ൽ സ​ഹ​ക​രി​ക്കു​ന്ന​തി​നു​ള്ള ക​ര​ട് അം​ഗീ​ക​രി​ച്ചു.

സൗ​ദി-​ബ​ഹ്​​റൈ​ൻ കോ​ഓ​ഡി​നേ​ഷ​ൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ന്‍റെ മു​​ന്നൊ​രു​ക്കം വി​ല​യി​രു​ത്തി. 2023 ജ​നു​വ​രി മു​ത​ൽ സെ​പ്​​റ്റം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​ലെ സി​ജി​ല്ലാ​ത്, ത​വാ​സു​ൽ, ബി​നാ​യാ​ത്​ തു​ട​ങ്ങി​യ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ല​യി​രു​ത്തി. അ​വ ഉ​യ​ർ​ന്ന നി​ല​വാ​ര​ത്തി​ലു​ള്ള പ്ര​ക​ട​നം കൈ​വ​രി​ച്ചി​ട്ടു​ണ്ട്. സേ​വ​ന മേ​ഖ​ല​ക​ളി​ൽ ഗു​ണ​നി​ല​വാ​രം മെ​ച്ച​​പ്പെ​ടു​ത്താ​നും വാ​ണി​ജ്യ, നി​ക്ഷേ​പ സം​രം​ഭ​ങ്ങ​ൾ​ക്ക്​ ഇ​ത്​ ഗു​ണ​ക​ര​മാ​കും.

ജി.​സി.​സി തൊ​ഴി​ൽ മ​ന്ത്രി​മാ​രു​ടെ സ​മ്മേ​ള​ന​ത്തി​ലെ ബ​ഹ്​​റൈ​ൻ പ​ങ്കാ​ളി​ത്തം, കാ​ലാ​വ​സ്​​ഥ അ​ഭി​ലാ​ഷ ഉ​ച്ച​കോ​ടി​യി​ലെ പ​ങ്കാ​ളി​ത്തം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ പ​രി​സ്​​ഥി​തി​കാ​ര്യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​രു​ടെ​യും ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ​യും യോ​ഗ​ത്തി​ലു​ള്ള പ​ങ്കാ​ളി​ത്തം, ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലെ സാ​മൂ​ഹി​ക​ക്ഷേ​മ​കാ​ര്യ മ​ന്ത്രി​ത​ല സ​മി​തി ഒ​മ്പ​താ​മ​ത്​ യോ​ഗ പ​ങ്കാ​ളി​ത്തം, എ​ജു​ക്കേ​ഷ​ൻ ആ​ൻ​ഡ്​ ട്രെ​യി​നി​ങ്​ ക്വാ​ളി​റ്റി പ്ര​തി​നി​ധി സം​ഘ​​ത്തി​ന്‍റെ യു.​കെ സ​ന്ദ​ർ​ശ​നം, സു​സ്​​ഥി​ര വി​ക​സ​ന ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ന​ട​ന്ന ഉ​ച്ച​കോ​ടി​യി​ലെ പ​ങ്കാ​ളി​ത്തം, വി​ദേ​ശ​കാ​ര്യ​മ​ന്ത്രി, മ​റ്റു മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​രാ​ജ്യ സ​ന്ദ​​ർ​ശ​ന​വും പ​രി​പാ​ടി​ക​ളി​ലെ പ​ങ്കാ​ളി​ത്ത​വും തു​ട​ങ്ങി​യ​വ​യു​ടെ റി​പ്പോ​ർ​ട്ട്​ അ​വ​ത​രി​പ്പി​ച്ചു.

കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ പ്രി​ൻ​സ്​ സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഗു​ദൈ​ബി​യ പാ​ല​സി​ലാ​യി​രു​ന്നു കാ​ബി​ന​റ്റ്​ യോ​ഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CabinetSectorTourismStrengthenRevival
News Summary - Strengthen the revival of tourism sector- Cabinet
Next Story