ലേബർ ക്യാമ്പുകൾക്ക് സമീപത്തെ വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്തു
text_fieldsലേബർ ക്യാമ്പുകൾക്ക് സമീപത്തെ അനധികൃത വഴിയോരക്കച്ചവടക്കാരെ നീക്കംചെയ്യുന്നു
മനാമ: ലേബർ ക്യാമ്പുകൾക്ക് സമീപം താൽക്കാലിക കടകൾ സ്ഥാപിച്ച അനധികൃത വഴിയോരക്കച്ചവടക്കാരെ നീക്കം ചെയ്തു. സതേൺ മുനിസിപ്പാലിറ്റിയും സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റും സംയുക്തമായി റാസ് സുവേദിലെ (ലഹ്സി) മാർക്കറ്റിൽ റെയ്ഡ് നടത്തുകയായിരുന്നു. പഴങ്ങളും പച്ചക്കറികളും മത്സ്യവും കച്ചവടക്കാരിൽനിന്ന് പിടിച്ചെടുത്തു. സാധനങ്ങൾ കൊണ്ടുപോകാൻ ഉപയോഗിച്ച വാഹനങ്ങളും കണ്ടുകെട്ടി.
അനധികൃത കച്ചവടക്കാർ വീണ്ടും എത്തുമെന്നതിനാൽ വർഷം മുഴുവൻ പരിശോധന നടത്താൻ ബദർ അൽ തമീമി എം.പി ആവശ്യപ്പെട്ടു. നഗരങ്ങളിൽനിന്നകലെ ലേബർ ക്യാമ്പുകൾ ലക്ഷ്യമാക്കിയാണ് കച്ചവടക്കാരെത്തുന്നത്. അവരെ പിടികൂടി ശിക്ഷിക്കുകയും നാടുകടത്തുകയും ചെയ്താലും രണ്ടോ മൂന്നോ മാസത്തിനുള്ളിൽ വീണ്ടും കച്ചവടക്കാർ എത്തുന്നതാണ് പതിവെന്നും എം.പി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

