Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവഴിയോര മരുന്ന്​...

വഴിയോര മരുന്ന്​ തട്ടിപ്പിനെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്തല​ുകൾ:പലതരം പൊടി​െക്കെകൾ ചേർക്കു​ം; സേവിച്ചാൽ ആരോഗ്യ പ്രശ്​നങ്ങൾ

text_fields
bookmark_border
വഴിയോര മരുന്ന്​ തട്ടിപ്പിനെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്തല​ുകൾ:പലതരം പൊടി​െക്കെകൾ ചേർക്കു​ം; സേവിച്ചാൽ ആരോഗ്യ പ്രശ്​നങ്ങൾ
cancel

മനാമ: വഴിയോര മരുന്ന്​ തട്ടിപ്പിൽ കബളിപ്പിക്കപ്പെട്ട നിരവധി ഇരകൾ കൂടുതൽ വെളിപ്പെടുത്തലുമായി രംഗത്തെത്തി. മലയാളികളാണ്​ ഇതിന്​ കൂടുതലും ഇരകളായ
ത്​. ‘ഗൾഫ്​ മാധ്യമം’ ഇതുസംബന്​ധിച്ച്​ കഴിഞ്ഞ ദിവസം വാർത്ത പ്രസിദ്ധീകരിച്ചതിന്​ പിന്നാലെ തട്ടിപ്പിന്​ വിധേയമായ നിരവധിപേർ തങ്ങൾക്ക​ുണ്ടായ ദുരനുഭവങ്ങൾ പങ്കു​െവച്ചു. മനാമ കേന്ദ്രീകരിച്ച്​ വഴിയോരത്താണ്​ തട്ടിപ്പുകാർ ഇരകളെ ​കണ്ടെത്തുന്നത്​. കുടവയറുള്ളവർ,  മുടികൊഴിച്ചിലുള്ളവർ, കണ്ണടധരിച്ചവർ എന്നിങ്ങനെ വിവിധ പ്രശ്​നങ്ങളുള്ളവർ നടന്ന​ുപോകു​േമ്പാഴാണ്​ ഇവർ  സംശയം ജനിപ്പിക്കാത്ത രീതിയിൽ അടുത്തുകൂടുന്നത്​.  താൻ ഉപയോഗിച്ച്​ ഫലപ്രദമായ ഒരു മരുന്നാണ്​; പറഞ്ഞുതരാം എന്നാണ്​ ഇവരുടെ ആദ്യനമ്പർ.  മനസിലാകാത്ത ഭാഷയിൽ മരുന്നി​​​െൻറ പേര്​ പലതവണ പറയു​േമ്പാഴും മനസിലാകാതെ നിൽക്കുന്നവ​​​െൻറ ധർമ്മ സങ്കടം മനസിലാക്കിയെന്ന വണ്ണം മറുപടി വരും. ‘സഹോദരൻ വിഷമിക്കേണ്ട കട കാട്ടിത്തരാം’കാ​ശും പോയി ഒടുവിൽ തട്ടിപ്പുകാർ നൽകുന്ന മരുന്ന്​ ഉപ​േയാഗിച്ച്​ നാലഞ്ച്​ ദിവസം കഴിച്ച്​ വയറ്റുവേദന പിടിപെടുന്നതാണ്​ ഇതി​​​െൻറ ക്ലൈമാക്​സ്​. ഒടുവിൽ കടയിൽ എത്തിയ​േശഷം മരുന്ന്​ വാങ്ങില്ല എന്ന്​ പറഞ്ഞാൽ ചിലപ്പോൾ തടികേടാകുകയും ചെയ്യും.

ഇത്തരത്തിലുള്ള തട്ടിപ്പിന്​ വിധേയനായ തലശേരി സ്വദേശി അഫ്​സലി (30)ന്​ മരുന്ന്​ ഉപയോഗിച്ചതിനെ തുടർന്ന്​ കുറച്ച്​ ദിവസങ്ങൾ കഴിഞ്ഞപ്പോൾ വയറ്റുവേദനയും ക്ഷീണവും അനുഭവപ്പെട്ടതായി പറയുന്നു. അടുത്തിടെ മനാമയിലെ ഗോൾഡൻ സിറ്റി ലൈനിലൂടെ നടക്കു​േമ്പാഴാണ്​ ഒരു വിദേശി  ‘നിങ്ങൾക്ക്​ എ​​​െൻറ സഹോദര​​​െൻറ മുഖഛായ ആണ’ല്ലോ എന്ന്​ പറഞ്ഞ്​ ഒരാൾ പരിചയപ്പെട്ടതെന്നും അഫ്​സൽ പറയുന്നു. തുടർന്ന്​ വർത്തമാനത്തിനിടെ  കുടവയർ മാറ്റാൻ ഒരു മരുന്ന്​ പറഞ്ഞുവെങ്കിലും അത്​ വ്യക്തമായില്ല. തുടർന്ന്​​ മരുന്ന്​ കിട്ടുന്ന സ്ഥലം കാട്ടിത്തരാം എന്ന്​ പറഞ്ഞ്​  ഒരു സൂപ്പർമാർക്കറ്റിലേക്ക്​ കൊണ്ടുപോയി കരിഞ്ചീരകം വാങ്ങിപ്പിച്ചു.  തുടർന്ന്​ ഒരു മരുന്നുകൂടി  വാങ്ങാനായി മറ്റൊരു കടയിലേക്ക്​ കൊണ്ടുപോയി. ഡോസിന്​ രണ്ടുദിനാർ വെച്ച്​ എട്ടുഡോസ്​ പൗഡർ വാങ്ങി കരിഞ്ചീരകത്തിൽ ലയിപ്പിച്ചു.

ഇത്​ കൊണ്ടുവന്ന്​ ഉപയോഗിച്ചപ്പോഴാണ്​ വയറ്റുവേദനയും ക്ഷീണവും ഉണ്ടായതെന്നും അഫ്​സൽ പറയുന്നു. തുടർന്ന്​ ഇൗ കടയിലേക്ക്​ സുഹൃത്തിനെയും കൂട്ടി പോയി തനിക്കുണ്ടായ ദുരനുഭവം പറഞ്ഞപ്പോൾ കടക്കാരൻ കൈമലർത്തി. തുടർന്ന്​ പോലീസിൽ പരാതി നൽകുമെന്ന്​ അറിയിച്ചപ്പോൾ എട്ട്​ ദിനാർ മാത്രം മടക്കിത്തന്നതായും ഇദ്ദേഹം പറയുന്നു.​​ പണം നൽകി  വ്യാജ മരുന്ന് സേവിച്ചാൽ ആരോഗ്യം കൂടി ക്ഷയിക്കും എന്നാണ്​ ഇരകളുടെ സാക്ഷ്യപ്പെടുത്തലിലൂടെ വ്യക്തമാകുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsstreet medicine gulf news
News Summary - street medicine bahrin gulf news
Next Story