Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ കാമ്പസ് പുതിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു

text_fields
bookmark_border
സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ കാമ്പസ് പുതിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു
cancel

മനാമ: രാജ്യത്തെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ ചുവടുവെപ്പുമായി ബഹ്‌റൈനിലെ സ്ട്രാത്ക്ലൈഡ് സർവകലാശാല രണ്ട് പുതിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ കൂടി ആരംഭിക്കുന്നു. ‘എം.എസ്‌സി ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്’, ‘എം.എസ്‌സി ഫിനാൻസ്’ എന്നീ കോഴ്‌സുകളാണ് പുതുതായി അവതരിപ്പിച്ചത്.

ബഹ്‌റൈന്റെയും ജി.സി.സി മേഖലയുടെയും സാമ്പത്തിക വളർച്ചയ്ക്ക് ആവശ്യമായ ലോകനിലവാരത്തിലുള്ള ബ്രിട്ടീഷ് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. ഫിനാൻസ്, ഇക്കണോമിക്സ്, ഇൻവെസ്റ്റ്മെന്റ്, ബാങ്കിംഗ് എന്നീ മേഖലകളിൽ വിദഗ്ധരായ പ്രൊഫഷനലുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യം മുൻനിർത്തിയാണ് ഈ പ്രോഗ്രാമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. പഠനം പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികൾക്കും നിലവിൽ ജോലി ചെയ്യുന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് സിലബസ് തയ്യാറാക്കിയിട്ടുള്ളത്.

സാമ്പത്തിക വിശകലനം, കോർപ്പറേറ്റ് ഫിനാൻസ്, നിക്ഷേപ മാനേജ്മെന്റ്, റിസ്ക് മാനേജ്മെന്റ് തുടങ്ങിയ വിഷയങ്ങളിൽ ആഴത്തിലുള്ള അറിവ് നേടാനും ഇതിലൂടെ സാധിക്കും. ബഹ്‌റൈനിൽ ഇരുന്ന് തന്നെ അന്താരാഷ്ട്ര അംഗീകാരമുള്ള ബ്രിട്ടീഷ് ബിരുദം കരസ്ഥമാക്കാൻ ഈ പ്രോഗ്രാമുകൾ വിദ്യാർത്ഥികൾക്ക് അവസരം നൽകുന്നു. ബഹ്‌റൈന്റെ സാമ്പത്തിക സേവന മേഖലയെയും വിജ്ഞാന സമ്പദ്‌വ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നതിൽ ഈ പുതിയ കോഴ്‌സുകൾ നിർണായക പങ്ക് വഹിക്കുമെന്ന് സർവകലാശാല അധികൃതർ വ്യക്തമാക്കി. വ്യവസായ ലോകത്തിന്റെ മാറിക്കൊണ്ടിരിക്കുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി വിദ്യാർത്ഥികളെ പ്രാപ്തരാക്കാനും, ഭാവിയിലെ ബിസിനസ്സ് നേതാക്കളെ വാർത്തെടുക്കാനും സർവകലാശാല പ്രതിജ്ഞാബദ്ധമാണെന്ന് പുതിയ പ്രോഗ്രാമുകളുടെ തുടക്കത്തെക്കുറിച്ച് സംസാരിക്കവേ, യൂണിവേഴ്സിറ്റി ഓഫ് സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ പ്രസിഡന്റ് പ്രൊഫസർ സ്കോട്ട് മാക്‌ഗ്രെഗർ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - സ്ട്രാത്ക്ലൈഡ് ബഹ്‌റൈൻ കാമ്പസ് പുതിയ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ പ്രഖ്യാപിച്ചു
Next Story