‘ഖുർആൻ പറഞ്ഞ കഥകൾ' വിജയികളെ പ്രഖ്യാപിച്ചു
text_fieldsറുക്സാന സലാം
ഒന്നാം
സ്ഥാനം, റസ്ല കരീം രണ്ടാം സ്ഥാനം, സമീറ
സിദ്ധീഖ്
രണ്ടാം സ്ഥാനം, ശൈമ സഫ്വാൻ
മൂന്നാം സ്ഥാനം, സൽമ ഫാത്തിമ സലീം മൂന്നാം സ്ഥാനം
മനാമ: ഫ്രൻഡ്‌സ് സ്റ്റഡി സർക്ക്ൾ മനാമ ഏരിയ വനിതാ വിഭാഗം ഖുർആനിൽ നിന്നും തെരഞ്ഞെടുത്ത കഥകളെ അസ്പദമാക്കി സ്ത്രീകൾക്കായി നടത്തിയ റമദാൻ പ്രശ്നോത്തരി വിജയികളെ പ്രഖ്യാപിച്ചു.
വിശുദ്ധ ഖുർആനിലെ പാഠങ്ങളും ഉദ്‌ബോധനങ്ങളും ഉൾക്കൊള്ളുന്ന കഥകളെ ആസ്പദമാക്കിയാണ് പ്രശ്നോത്തരി സംഘടിപ്പിച്ചത്. മത്സരത്തിൽ റുക്‌സാന സലാം ഒന്നാം സ്ഥാനവും റസ്‌ല കരീം, സമീറ സിദ്ധീഖ് എന്നിവർ രണ്ടാം സ്ഥാനവും സൽമ ഫാത്തിമ സലീം, ശൈമ സഫ്‌വാൻ എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഏരിയ ഓർഗനൈസർ മെഹ്റ മൊയ്തീൻ, സെക്രട്ടറി ഷഹീന നൗമൽ, സമിതിയംഗങ്ങളായ റസീന അക്ബർ, സൈഫുന്നിസ, ബുഷ്‌റ ഹമീദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

