ഉപേക്ഷിക്കപ്പെട്ട കാറുകൾ നീക്കംചെയ്യാൻ നടപടി
text_fieldsഉപേക്ഷിക്കപ്പെട്ട കാറുകളിലൊന്ന്
മനാമ: സൽമാബാദ് പ്രദേശത്ത് പൊതുസ്ഥലങ്ങളിൽ ഉപേക്ഷിച്ച കാറുകൾ നീക്കം ചെയ്യുന്നതിന് നടപടിയുമായി നോർതേൺ മുനിസിപ്പാലിറ്റി. ഉടൻതന്നെ ഇത്തരം വാഹനങ്ങൾ നീക്കം ചെയ്യണമെന്ന് മുനിസിപ്പാലിറ്റി ഉടമകളോട് ആവശ്യപ്പെട്ടു. ഈമാസം ആദ്യമാണ് ഇതിനുള്ള കാമ്പയിൻ മുനിസിപ്പാലിറ്റി ആരംഭിച്ചത്. പരിശോധനയിൽ 450ഓളം കാറുകൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇത്തരം കാറുകളിൽ മുന്നറിയിപ്പ് നോട്ടീസ് പതിക്കുകയും ചെയ്തിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ ഉടമകൾ നടപടി സ്വീകരിച്ചില്ലെങ്കിൽ മുനിസിപ്പാലിറ്റി തന്നെ കാറുകൾ നീക്കം ചെയ്ത് തുടർ നടപടികളെടുക്കും.
കാറുകൾ പൊതുസ്ഥലങ്ങളിൽ ഉപേക്ഷിക്കുന്നത് ഗതാഗത തടസ്സത്തിനും പരിസ്ഥിതി പ്രശ്നങ്ങൾക്കും കാരണമാകുമെന്ന് മുനിസിപ്പാലിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

