നാട്ടിൽ പോകാൻ സ്റ്റീഫന് സഹായമെത്തി
text_fieldsമനാമ: ഇരുപത്തിയേഴ് വർഷമായി നാട്ടിൽ പേകാൻ കഴിയാതിരുന്ന സ്റ്റീഫൻ മത്തായിക്ക് സ ഹായമെത്തി. ഗൾഫ് മാധ്യമം വാർത്ത കണ്ട് സാമൂഹിക പ്രവർത്തകനായ സലാം മാമ്പാട്ടുമൂലയാ ണ് തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ സ്റ്റീഫെൻറ സഹായത്തിനെത്തിയത്. സ്റ്റീഫനെയും കൂട്ടി ഇന്ത്യൻ എംബസിയിൽ എത്തിയ സലാം കാര്യങ്ങൾ ധരിപ്പിച്ചു. 2011ൽ ലഭിച്ച ഒൗട്ട്പാസിെൻറ രേഖ മാത്രമാണ് ഇദ്ദേഹത്തിെൻറ കൈയിലുളളത്. മറ്റു രേഖകളൊന്നും കൈവശമില്ല. സി.പി.ആർ നമ്പർ അടക്കം ലഭ്യമാക്കിയാൽ നടപടി സ്വീകരിക്കാമെന്നാണ് എംബസിയിൽനിന്ന് അറിയിച്ചത്. തുടർന്ന് എമിഗ്രേഷൻ വിഭാഗത്തിലെത്തി സി.പി.ആർ നമ്പർ സംഘടിപ്പിച്ചു.
27 വർഷം മുമ്പ് സ്പോൺസർ നൽകിയ പരാതി ഇദ്ദേഹത്തിനെതിരെ നിലവിലുണ്ടെന്നാണ് അവിടെനിന്ന് അറിയാൻ കഴിഞ്ഞത്. തുടർന്ന് കേസിെൻറ കാര്യങ്ങൾ നോക്കാൻ അഭിഭാഷകനെ ചുമതലപ്പെടുത്തി. കേസ് തീർപ്പാക്കിയ ശേഷം ഒൗട്ട്പാസിന് അപേക്ഷ നൽകുമെന്ന് സലാം മമ്പാട്ടുമൂല പറഞ്ഞു.
1993ലാണ് സ്റ്റീഫൻ ബഹ്റൈനിൽ എത്തിയത്. നാട്ടിൽനിന്ന് കടം വാങ്ങി ഏജൻറിന് 250 ദിനാർ കൊടുത്താണ് വിസ സംഘടിപ്പിച്ചത്.
ഹിദ്ദിലെ പെയിൻറിങ് കമ്പനിയിലായിരുന്നു തുടക്കത്തിൽ ജോലി. ഒരു വർഷത്തിനകം ജോലി നഷ്ടമായി. പിന്നീട് ചെറിയ ജോലികൾ ചെയ്ത് ജീവിക്കുകയായിരുന്നു ഇതുവരെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
