കാർഡ് ആൻഡ് പേമെന്റ് അവാർഡുകൾ കരസ്ഥമാക്കി എസ്.ടി.സി പേ
text_fieldsമനാമ: ബഹ്റൈനിലെ ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ മുൻനിര സേവന ദാതാക്കളായ എസ്.ടി.സി പേ കാർഡ് ആൻഡ് പേമെന്റ് അവാർഡുകൾ കരസ്ഥമാക്കി. മികച്ച പ്രീ-പെയ്ഡ് ഉൽപന്ന അവാർഡ്, ഫിനാൻഷ്യൽ ഇൻക്ലൂഷൻ അവാർഡ് എന്നിവയാണ് എസ്.ടി,സി കരസ്ഥമാക്കിയത്. ഡിജിറ്റൽ സാമ്പത്തിക ഇടപാടുകളിൽ നൂതന സംവിധാനം കൊണ്ടുവരുന്നതിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും ഉപയോഗ സൗഹൃദപരമായ പ്ലാറ്റ് ഫോം സജ്ജമാക്കിയതിലും എസ്.ടി.സിയെ അവാർഡുകൾക്ക് പരിഗണിക്കാൻ കാരണമാക്കി.
ലോകമെമ്പാടുമുള്ള തടസ്സമില്ലാത്ത കാർഡ് പേമെന്റുകളും ആപ്പിൾ പേ, സാംസങ് പേ തുടങ്ങിയ കോൺടാക്ട് ലെസ് പേമെന്റ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്ന എസ്.ടി. സി പേയുടെ നൂതന പ്രീപെയ്ഡ് കാർഡ് പ്രോഗ്രാമിനെ ‘ബെസ്റ്റ് പ്രീ-പെയ്ഡ് പ്രൊഡക്ട് അവാർഡിന് അർഹമാക്കി. പ്രവാസികൾക്ക് ഓൺബോർഡിങ് പേമെന്റുകൾ മെച്ചപ്പെടുത്തുന്നതിനായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുമായുള്ള (എൽ.എം.ആർ.എ) എസ്.ടി.സി പേയുടെ പങ്കാളിത്തമാണ് ഫിനാൻഷ്യൽ ഇൻക്ലൂഷൻ അവാർഡിന് അർഹമാക്കിയ ഒരു ഘടകം.
ഇതോടെ രാജ്യത്തെത്തുന്ന പ്രവാസി ജീവനക്കാർക്ക് ഐ.ബി.എ.എൻ-ലിങ്ക്ഡ് എസ്.ടി.സി പേ മൊബൈൽ വാലറ്റുകൾ എന്നിവ എയർപോർട്ടിൽ തന്നെ നൽകുന്നുണ്ട്. അവാർഡുകൾ ലഭിച്ചതിൽ അഭിമാനമുണ്ടെന്ന് എസ്.ടി.സി പേ ചെയർമാനും എസ്.ടി.സി ബഹ്റൈൻ സി.ഇ.ഒയുമായ ഖാലിദ് അൽ ഒസൈമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

