എസ്.ടി.സി വാർഷിക ഗബ്ഗ സംഘടിപ്പിച്ചു
text_fieldsഎസ്.ടി.സി സംഘടിപ്പിച്ച വാർഷിക ഗബ്ഗയിൽ പങ്കെടുത്തവർ
മനാമ: റമദാൻ മാസത്തിലെ ആഘോഷങ്ങളുടെ ഭാഗമായി വാർഷിക റമദാൻ ഗബ്ഗ സംഘടിപ്പിച്ച് എസ്.ടി.സി. റിറ്റ്സ് കാൾട്ടൻ ഹോട്ടലിൽ സംഘടിപ്പിച്ച പരിപാടിയിൽ എസ്.ടി.സി ബഹ്റൈൻ സി.ഇ.ഒ ഖാലിദ് അൽ ഒസൈമി, സീനിയർ മാനേജ്മെന്റ് അംഗങ്ങൾ, പ്രമുഖ വ്യക്തികൾ, മീഡിയ പാർട്ണേഴ്സ് എന്നിവർ പങ്കെടുത്തു. ഉത്സവത്തിന്റെ ആവേശം വർധിപ്പിച്ച് ഗബ്ഗയിൽ ആകർഷകമായ ബിംഗോ ഗെയിമും സ്ക്രാച്ച്-ആൻഡ്-വിൻ മത്സരവും ഉണ്ടായിരുന്നു.
പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നേടാനുള്ള അവസരമായിരുന്നു ഗെയിമുകൾ.
രാജ്യത്തിന് പ്രയോജനപ്പെടുന്ന നൂതന സാങ്കേതികവിദ്യ, ശക്തമായ അടിസ്ഥാന സൗകര്യ വികസനം, സ്വാധീനമുള്ള കോർപറേറ്റ് സാമൂഹിക ഉത്തരവാദിത്ത സംരംഭങ്ങൾ എന്നിവയോടുള്ള എസ്.ടി.സി ബഹ്റൈന്റെ സമർപ്പണത്തെ എടുത്തുകാണിക്കുന്നതിൽ മാധ്യമ പങ്കാളിത്തങ്ങൾ വഹിക്കുന്ന നിർണായക പങ്ക് അംഗീകരിക്കുന്നതിനുള്ള വേദിയായും ഗബ്ഗ മാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

