എസ്.ടി.സി ബഹ്റൈൻ പ്രമോഷൻ: ജൂണിലെ വിജയികളെ പ്രഖ്യാപിച്ചു
text_fieldsഎസ്.ടി.സി ബഹ്റൈൻ പ്രമോഷനിലെ വിജയികൾ സമ്മാനം ഏറ്റുവാങ്ങുന്നു
മനാമ: എസ്.ടി.സി ബഹ്റൈൻ മൊബൈൽ ആപ് വഴി സിം കാർഡ് ബുക്ക് ചെയ്യുന്നവർക്കായി പ്രഖ്യാപിച്ച സമ്മാനപദ്ധതിയിലെ കഴിഞ്ഞമാസത്തെ വിജയികളെ പ്രഖ്യാപിച്ചു. നൗഷാദ് തട്ടാരത്ത് താഴക്കുനിയിൽ, ആന്റണി വിൽസൺ, സെലസ്റ്റിൻ ആൽവിൻ പീറ്റേഴ്സ്, അമർ ബാരിക്ക് എന്നിവരാണ് വിജയികളായത്. മൊബൈൽ ആപ് വഴി സിം കാർഡ് വാങ്ങാനുള്ള പദ്ധതിയാണ് എസ്.ടി.സി അവതരിപ്പിച്ചിട്ടുള്ളത്. ഓർഡർ ചെയ്ത് രണ്ട് മണിക്കൂറിനകം സിം കാർഡ് ഉപഭോക്താവിന്റെ അരികിലെത്തും. My stc BH എന്ന മൊബൈൽ ആപ് വഴി സിം കാർഡ് ബുക്ക് ചെയ്യുന്നവർക്ക് സ്വർണനാണയങ്ങൾക്ക് പുറമേ, മെഗാസമ്മാനമായി ഇന്ത്യയിലേക്ക് വൺവേ വിമാന ടിക്കറ്റും ലഭിക്കും.
ടിക്ടോക്ക് പ്രേമികളെ ആവേശത്തിലാക്കുന്ന ഓഫറുകളും എസ്.ടി.സിയിൽ ലഭ്യമാണ്.
7.5 ദിനാറിന്റെ പ്രതിമാസ പ്രീപേഡ് ടിക്ടോക് പ്ലാനിൽ പരിധിയില്ലാത്ത ടിക്ടോക് ആണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 24 ജി.ബി ഡാറ്റയും എസ്.ടി.സിയിൽനിന്ന് എസ്.ടി.സിയിലേക്ക് പരിധിയില്ലാത്ത കോളുകളുമാണ് ഈ പ്ലാനിലെ മറ്റ് സവിശേഷതകൾ. ഇതര നെറ്റ്വർക്കുകളിലേക്ക് 200 മിനിറ്റ് കോളുകളും ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

