Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ടി.സി ബഹ്‌റൈൻ മെഗാ പ്രൊമോഷൻ; ഗ്രാൻഡ് പ്രൈസ് വിജയിക്ക് ബി.എം.ഡബ്ല്യു എക്സ് 1 സമ്മാനിച്ചു

text_fields
bookmark_border
400 ഡോളർ ക്യാഷ് പ്രൈസും ഐഫോൺ 17 ഉൾപ്പെടെയുള്ള ആകർഷകമായ മറ്റ് സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകിയിരുന്നു
എസ്.ടി.സി ബഹ്‌റൈൻ മെഗാ പ്രൊമോഷൻ; ഗ്രാൻഡ് പ്രൈസ് വിജയിക്ക് ബി.എം.ഡബ്ല്യു എക്സ് 1 സമ്മാനിച്ചു
cancel

മനാമ: എസ്.ടി.സി ബഹ്‌റൈൻ സംഘടിപ്പിച്ച മെഗാ പ്രൊമോഷൻ ക്യാമ്പയിന്റെ ഗ്രാൻഡ് പ്രൈസ് വിജയിയെ പ്രഖ്യാപിച്ചു. ഭാഗ്യശാലിയായ അലി അൽ ഹമദിക്ക് 2025 മോഡൽ ബി.എം.ഡ.ബ്ല്യു എക്സ് 1 കാറാണ് സമ്മാനമായി ലഭിച്ചത്. എസ്.ടി.സി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ കമ്പനി ഉദ്യോഗസ്ഥരുടെയും മാധ്യമ പ്രതിനിധികളുടെയും സാന്നിധ്യത്തിൽ അദ്ദേഹം പുതിയ വാഹനം ഏറ്റുവാങ്ങി.

ഉപഭോക്താക്കൾക്ക് മികച്ച സേവനങ്ങളും ആവേശകരമായ അനുഭവങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ഈ പ്രചാരണം സംഘടിപ്പിച്ചത്. പ്രീപെയ്ഡ് പ്ലാനുകൾ സബ്‌സ്‌ക്രൈബ് ചെയ്തവർക്കും റീചാർജ് ചെയ്തവർക്കും മൂല്യവർദ്ധിത സേവനങ്ങൾ ഉപയോഗിച്ചവർക്കുമാണ് നറുക്കെടുപ്പിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്.

2025 സെപ്റ്റംബർ 22 മുതൽ 2026 ഫെബ്രുവരി 6 വരെ നീണ്ടുനിന്ന ക്യാമ്പയിനിൽ വൻ ജനപങ്കാളിത്തമാണ് ഉണ്ടായത്. മെഗാ പ്രൊമോഷന്റെ ഭാഗമായി വാരാന്ത്യങ്ങളിൽ 400 ഡോളർ ക്യാഷ് പ്രൈസും ഐഫോൺ 17 ഉൾപ്പെടെയുള്ള ആകർഷകമായ മറ്റ് സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. നൂതനമായ സേവനങ്ങളിലൂടെയും സമ്മാനപദ്ധതികളിലൂടെയും ഉപഭോക്താക്കളെ ചേർത്തുപിടിക്കുന്നത് തുടരുമെന്ന് എസ്ടിസി ബാഹ്‌റൈൻ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - stc Bahrain Mega Promotion: Grand Prize winner presented with BMW X1
Next Story