പുതിയ പ്രീപെയ്ഡ് 'ഫ്ലെക്സ് ബി.ഡി 8.5' പ്ലാനുമായി എസ്.ടി.സി ബഹ്റൈൻ
text_fieldsമനാമ: ബഹ്റൈനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്.ടി.സി പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി ആകർഷകമായ പുതിയ 'ഫ്ലെക്സ് ബിഡി 8.5' പ്ലാൻ അവതരിപ്പിച്ചു. കുറഞ്ഞ ചെലവിൽ കൂടുതൽ ഡാറ്റയും കോളുകളും ആഗ്രഹിക്കുന്നവർക്ക് ഏറെ പ്രയോജനപ്പെടുന്നതാണ് ഈ പുതിയ പാക്കേജ്. പ്രതിമാസം 8.5 ദിനാർ നിരക്കിൽ ലഭ്യമാകുന്ന ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 9 ജിബി അതിവേഗ ഇന്റർനെറ്റ് ഡാറ്റയും, സോഷ്യൽ മീഡിയ ആവശ്യങ്ങൾക്കായി 7 ജിബി അധിക ഡാറ്റയും ലഭിക്കും.
ഇതിന് പുറമെ ലോക്കൽ കോളുകൾക്കും തിരഞ്ഞെടുത്ത അന്താരാഷ്ട്ര നമ്പറുകളിലേക്ക് വിളിക്കാനുമായി 400 ഫ്ലെക്സിബിൾ മിനിറ്റുകളും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കോസ്റ്റ കോഫി, ചിക്കെറ്റ്, ലോഫ്റ്റി ഡോനട്ട്, സിനിമ തിയേറ്ററുകൾ എന്നിവയുൾപ്പെടെയുള്ള പ്രമുഖ മർച്ചന്റുകളിൽ നിന്ന് എക്സ്ക്ലൂസീവ് ഓഫറുകളും വലിയ വിലക്കിഴിവുകളും ഈ പ്ലാനിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് സ്വന്തമാക്കുകയും ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

