എസ്.ടി.സി ബഹ്റൈൻ കുതിരപ്പന്തയം സമാപിച്ചു
text_fieldsആർ.ഇ.എച്ച്.സി പന്തയസ്ഥലത്തുവെച്ച് നടന്ന എസ്.ടി.സി ബഹ്റൈന്റെ കുതിരപന്തയ മത്സരത്തിന്റെ അവാർഡ് സമ്മാനിക്കുന്നു
മനാമ: സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്‌സ് റേസിംഗ് ക്ലബ് ഹൈ കമ്മിറ്റി ഡെപ്യൂട്ടി ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫയുടെ സാന്നിധ്യത്തിൽ, 2025-26 സീസണിലെ 13ാമത് കുതിരപ്പന്തയം നടന്നു. അൽ റഫയിലെ ആർ.ഇ.എച്ച്.സി പന്തയസ്ഥലത്തുവെച്ച് എസ്.ടി.സി ബഹ്റൈന്റെ കീഴിലായിരുന്നു മത്സരം സംഘടിപ്പിച്ചത്. നിരവധി പ്രമുഖരും എസ്.ടി.സി ബഹ്‌റൈന്റെ പ്രതിനിധികളും പങ്കെടുത്ത ചടങ്ങിൽ ആവേശകരമായ മത്സരമാണ് അരങ്ങേറിയത്. പന്തയത്തിന്റെ ഇടവേളകളിൽ കാണികൾക്കായി ചോദ്യോത്തര മത്സരങ്ങൾക്കുള്ള വിജയികൾക്ക് ആകർഷകമായ കാഷ് അവാർഡുകൾ വിതരണം ചെയ്തതു.
ആകെ ഒൻപത് റൗണ്ടുകളിലായി നടന്ന മത്സരത്തിലെ വിജയികൾക്കും കപ്പുകൾ സമ്മാനിച്ചു.
ശൈഖ് സുൽത്താൻ അൽ ദീൻ ബിൻ മുഹമ്മദ് ബിൻ സൽമാൻ ആൽ ഖലീഫ 2,4,9 റൗണ്ടുകളിൽ ട്രോഫികൾ കരസ്ഥമാക്കി. ആറാം റൗണ്ടിൽ മുഹമ്മദ് ഖാലിദ് അബ്ദുൽ റഹീം, അഞ്ചാം റൗണ്ടിൽ ശൈഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ഏഴാം റൗണ്ടിൽ ട്രെയ്നർ ജോർജ് സ്കോട്ട് എന്നിവരാണ് ജേതാക്കളായത്. ഒന്നും മൂന്നും റൗണ്ടുകളിൽ ട്രെയിനർ അബ്ദുല്ല കുവൈത്തി, എട്ടാം റൗണ്ടിൽ ഖാലിദ് അൽ ഹെർമിസ് എന്നിവരും ട്രോഫികൾ കരസ്ഥമാക്കി.
വിവിധ സ്റ്റേബിളുകളിൽ നിന്നുള്ള മികച്ച കുതിരകൾ അണിനിരന്ന ഈ മത്സരം അതീവ വാശിയേറിയതായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

