Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രോഗികളുടെ മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കും; ഗവൺമെന്റ് ഹോസ്പിറ്റലുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എസ്.ടി.സി ബഹ്‌റൈൻ

text_fields
bookmark_border
രോഗികളുടെ മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കും;   ഗവൺമെന്റ് ഹോസ്പിറ്റലുകളുമായി പങ്കാളിത്തം പ്രഖ്യാപിച്ച് എസ്.ടി.സി ബഹ്‌റൈൻ
cancel
camera_alt

എസ്.ടി.സി അധികൃതരും ഹോസ്പിറ്റൽ അധികൃതരും കൂടിക്കാഴ്ചക്കിടെ

മനാമ: ബഹ്‌റൈനിലെ ഗവൺമെന്റ് ആശുപത്രികളിലെ രോഗികളുടെ മെഡിക്കൽ രേഖകൾ സുരക്ഷിതമായി ഡിജിറ്റലാക്കുന്നതിനും സംരക്ഷിക്കുന്നതിനുമായി പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ എസ്ടിസി ബഹ്‌റൈൻ ഗവൺമെന്റ് ഹോസ്പിറ്റലുകളുമായി കൈകോർക്കുന്നു. കടലാസ് അധിഷ്ഠിത മെഡിക്കൽ ഫയലുകളെ സുരക്ഷിതവും ഡിജിറ്റലായി വേഗത്തിൽ കണ്ടെത്താൻ കഴിയുന്നതുമായ ഇലക്ട്രോണിക് രേഖകളാക്കി മാറ്റുകയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.

രേഖകൾ തയാറാക്കൽ, സ്കാനിംഗ്, ഒപ്റ്റിക്കൽ ക്യാരക്ടർ റെക്കഗ്നിഷൻ, ക്വാളിറ്റി കൺട്രോൾ, സുരക്ഷിതമായ ആർക്കൈവിംഗ്, ഡാറ്റാ ബാക്കപ്പ്, പരിശോധിച്ചുറപ്പിച്ച രേഖകൾ ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റത്തിലേക്ക് അപ്‌ലോഡ് ചെയ്യൽ എന്നിവ ഉൾപ്പെടുന്ന പൂർണ്ണമായ ഡിജിറ്റൽ പരിഹാരമാണ് എസ്.ടി.സി ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യ മേഖലയുടെ ഡിജിറ്റൽ പരിവർത്തനത്തിന് പിന്തുണ നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് എസ്.ടി.സി ബഹ്‌റൈൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എഞ്ചിനീയർ ഖാലിദ് അൽ ഒസൈമി പറഞ്ഞു. ആരോഗ്യ വിവരങ്ങൾ സംരക്ഷിക്കുന്നതിന്‍റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ പങ്കാളിത്തമെന്ന് ഗവൺമെന്റ് ഹോസ്പിറ്റൽസ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. മറിയം അഥ്ബി അൽ ജലാഹമ പറഞ്ഞു. മെഡിക്കൽ രേഖകൾ ഡിജിറ്റലാക്കുന്നതിലൂടെ ഡോക്ടർമാർക്ക് വിവരങ്ങൾ വേഗത്തിലും കൃത്യമായും ലഭ്യമാവുകയും, ചികിത്സാപരമായ തീരുമാനങ്ങൾ എളുപ്പത്തിൽ കൈക്കൊള്ളാൻ സാധിക്കുകയും ചെയ്യുമെന്ന് അവർ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - STC Bahrain announces partnership with government hospitals to digitize patients' medical records
Next Story