Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പഴയ ഫോണുകൾ നൽകി പുതിയത് സ്വന്തമാക്കാം; ട്രേഡ്-ഇൻ പദ്ധതിയുമായി എസ്‌.ടി.സി ബഹ്‌റൈൻ

text_fields
bookmark_border
പഴയ ഫോണുകൾ നൽകി പുതിയത് സ്വന്തമാക്കാം; ട്രേഡ്-ഇൻ പദ്ധതിയുമായി എസ്‌.ടി.സി ബഹ്‌റൈൻ
cancel

മനാമ: ബഹ്‌റൈനിലെ പ്രമുഖ ടെലികോം സേവനദാതാക്കളായ എസ്‌.ടി.സി ബഹ്‌റൈൻ ഉപഭോക്താക്കൾക്കായി പുതിയ മൾട്ടി-ബ്രാൻഡ് സ്മാർട്ട്‌ഫോൺ ട്രേഡ്-ഇൻ ഓഫർ പ്രഖ്യാപിച്ചു. പഴയ ഫോണുകൾ നൽകി പുതിയ സ്മാർട്ട്‌ഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് ഈ പദ്ധതിയിലൂടെ 335 ബഹ്‌റൈനി ദീനാർ വരെ ലാഭിക്കാൻ അവസരമുണ്ട്. ഉപഭോക്താക്കൾക്ക് മികച്ച സേവനവും സാങ്കേതിക സൗകര്യങ്ങളും നൽകുന്നതിന്റെ ഭാഗമായാണ് ഈ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്.

ആപ്പിൾ, സാംസങ്, ഹുവാവേ, ഗൂഗിൾ, വൺപ്ലസ്, ഷവോമി, ഒപ്പോ, റിയൽമി ഉൾപ്പെടെയുള്ള പ്രമുഖ ബ്രാൻഡുകളുടെ വിവിധ ഹാൻഡ്‌സെറ്റുകൾക്ക് ഈ ഓഫർ ലഭ്യമാണ്. പുതിയ ഫോൺ വാങ്ങുമ്പോൾ പഴയ ഫോണിലെ വ്യക്തിഗത വിവരങ്ങളും ചിത്രങ്ങളും സെറ്റിംഗ്സുകളും സുരക്ഷിതമായി പുതിയ ഫോണിലേക്ക് മാറ്റുന്നതിനായി 7 ദിവസത്തെ സാവകാശവും എസ്‌.ടി.സി നൽകുന്നുണ്ട്.

ലഭിക്കുന്ന ട്രേഡ്-ഇൻ വൗച്ചറുകൾ വിവിധ രീതികളിൽ ഉപയോഗിക്കാൻ ഉപഭോക്താക്കൾക്ക് സാധിക്കും. പുതിയ ഫോണിന്റെ പ്രതിമാസ ഇൻസ്റ്റാൾമെന്റുകൾ കുറയ്ക്കാനും, നിലവിലെ സബ്‌സ്‌ക്രിപ്‌ഷൻ ബില്ലുകൾ അടയ്ക്കാനും, ഫോൺ ഇൻഷുറൻസ് അല്ലെങ്കിൽ ആക്സസറികൾ വാങ്ങാനും ഈ തുക ഉപയോഗിക്കാം. കൂടാതെ ഭാവിയിലെ ഫോൺ വാങ്ങലുകൾക്കായി വൗച്ചർ മാറ്റിവെക്കാനും അവസരമുണ്ട്.

ഉപഭോക്താക്കൾക്ക് അടുത്തുള്ള എസ്‌.ടി.സി സ്റ്റോറുകൾ സന്ദർശിച്ച് പഴയ ഫോണിന്റെ മൂല്യം തൽക്ഷണം നിർണ്ണയിക്കാവുന്നതാണ്. തുടർന്ന് അനുയോജ്യമായ ഓഫർ തിരഞ്ഞെടുത്ത് പുതിയ ഫോൺ അന്നുതന്നെ സ്വന്തമാക്കാനും, വിവരങ്ങൾ മാറ്റിയ ശേഷം 7 ദിവസത്തിനകം പഴയ ഫോൺ തിരികെ നൽകാനും സാധിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - STC Bahrain Announces New Trade-In Offer to Customers
Next Story