എസ്.ടി.സി ബഹ്‌റൈനും മേന ബാങ്കും കൈകോർക്കുന്നു
text_fieldsഎസ്.ടി.സി ബഹ്‌റൈന്‍റെയും മേന ഇൻഡസ്ട്രിയൽ ബാങ്കിന്‍റെയും അധികൃതർ കരാറൊപ്പിടൽ ചടങ്ങിനിടെ
മനാമ: ബഹ്‌റൈനിലെ പ്രമുഖ ഡിജിറ്റൽ സേവനദാതാക്കളായ എസ്.ടി.സി ബഹ്‌റൈനും പുതുതായി പ്രവർത്തനം ആരംഭിച്ച മേന ഇൻഡസ്ട്രിയൽ ബാങ്കും (എം.ഐ.ബി) തമ്മിൽ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചു. ബാങ്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനും അത്യാധുനിക സാങ്കേതിക സൗകര്യങ്ങൾ ഒരുക്കുന്നതിനുമായാണ് ഈ സഹകരണം.
ബഹ്‌റൈനിലെ സാമ്പത്തിക മേഖലയുടെ വളർച്ചയ്ക്കും വ്യവസായങ്ങളുടെ ഡിജിറ്റൽ പരിവർത്തനത്തിനും എസ്.ടി.സി നൽകുന്ന പിന്തുണയുടെ ഭാഗമായാണ് ഈ നീക്കം. സുരക്ഷിതവും വിശ്വസനീയവുമായ ‘പ്രൈവറ്റ് ക്ലൗഡ് പ്ലാറ്റ്‌ഫോം’ ഒരുക്കുന്നതിലൂടെ ബാങ്കിന് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാൻ സാധിക്കും. ഇത് ബാങ്കിന് ആവശ്യമായ വിവരങ്ങൾ സുരക്ഷിതമായി സൂക്ഷിക്കാനും വേഗത്തിൽ വിനിമയം ചെയ്യാനും സഹായിക്കും.
സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈന്റെ മാനദണ്ഡങ്ങളും ബഹ്‌റൈനിലെ വ്യക്തിഗത വിവര സംരക്ഷണ നിയമവും പൂർണമായും പാലിച്ചുകൊണ്ടാണ് ഈ സാങ്കേതിക സംവിധാനം ഒരുക്കിയിരിക്കുന്നത്. സൈബർ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ എൻക്രിപ്ഷൻ രീതികളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ദേശീയ സ്ഥാപനങ്ങളുടെ ഡിജിറ്റൽ വളർച്ചയിൽ പങ്കാളികളാകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് എസ്.ടി.സി ബഹ്‌റൈൻ ചീഫ് ബിസിനസ് ഓഫീസർ ഹിഷാം മുസ്തഫ പറഞ്ഞു. എസ്.ടി.സിയുടെ കരുത്തുറ്റ സാങ്കേതിക പിന്തുണ ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് വലിയ മുതൽക്കൂട്ടാണെന്ന് മേന ഇൻഡസ്ട്രിയൽ ബാങ്ക് സി.ഇ.ഒ ഷംസാനി ഹുസൈനും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

