സമസ്ത ബഹ്റൈൻ നബിദിന കാമ്പയിന് തുടക്കം
text_fieldsസമസ്ത ബഹ്റൈന് നബിദിന കാമ്പയിന് പ്രസിഡൻറ് ഫഖ്റുദ്ദീന് കോയ തങ്ങള് ഉദ്ഘാടനം ചെയ്യുന്നു
മനാമ: 'മുഹമ്മദ് നബി: ജീവിതം, സമഗ്രം, സമ്പൂർണം' എന്ന പ്രമേയത്തില് സമസ്ത ബഹ്റൈന് സംഘടിപ്പിക്കുന്ന നബിദിന കാമ്പയിന് തുടക്കമായി. ഒരു മാസം നീണ്ടുനില്ക്കുന്ന 'ഈദേ റബീഅ് -2020' നബിദിന കാമ്പയിനിെൻറ ഉദ്ഘാടനം സമസ്ത ബഹ്റൈന് പ്രസിഡൻറ് ഫഖ്റുദ്ദീന് കോയ തങ്ങള് നിര്വഹിച്ചു.
ഓണ്ലൈനില് നടന്ന ഉദ്ഘാടന ചടങ്ങില് യാസർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. അശ്റഫ് അൻവരി പ്രമേയ പ്രഭാഷണം നടത്തി. ഹംസ അൻവരി മോളൂർ, അബ്ദുൽ മജീദ് ചോലക്കോട് എന്നിവർ സംസാരിച്ചു. മൗലിദ് മജ്ലിസിന് ഉസ്താദ് ശറഫുദ്ദീൻ മൗലവി നേതൃത്വം നല്കി. എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും മുസ്തഫ കളത്തില് നന്ദിയും പറഞ്ഞു. തുടര്ന്നുള്ള ദിവസങ്ങളിലും രാത്രി 8.30ന് ഓണ്ലൈനില് മൗലിദ് മജ്ലിസുകള് നടക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

