ബഹ്റൈൻ കോമിക് കോണിന് ആവേശകരമായ തുടക്കം
text_fieldsബഹ്റൈൻ കോമിക് കോൺ സംഘാടകർ വാർത്തസമ്മേളനത്തിൽ
മനാമ: ആകാംക്ഷയോടെ കാത്തിരുന്ന ബഹ്റൈൻ കോമിക് കൺവെൻഷന് ബഹ്റൈൻ ഇന്റർനാഷനൽ സർക്യൂട്ടിൽ തുടക്കമായി. 'ബഹ്റൈൻ കോമിക് കോൺ' എന്ന പേരിൽ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന് സമാപിക്കും. ഇത്തവണത്തെ കോമിക് കോണിൽ 25,000ത്തോളം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘാടകർ ദാനാ മാളിൽ നടത്തിയ വാർത്തസമ്മേളനത്തിൽ പറഞ്ഞു .
കോമിക് ബുക്ക് ആർട്ടിസ്റ്റ് ഡേവിഡ് ഏഞ്ചലോ റോമൻ, ദി മാൻഡലോറിയൻ നടി ലെയ്ലാനി ഷിയു എന്നിവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. ബഹ്റൈനിൽ ആദ്യമായി എത്തിയ ഇരുവരും ആരാധകരെ നേരിട്ട് കാണാനുള്ള ആവേശത്തിലാണ്. ഹോളിവുഡ് മൂവി സ്റ്റുഡിയോകളും ഇന്റർനാഷനൽ ഗെയ്മിങ് കമ്പനികളും പരിപാടിയിൽ പങ്കെടുക്കും. കോവിഡ് മഹാമാരി കാരണം രണ്ടു വർഷത്തെ ഇടവേളക്കുശേഷം എത്തുന്ന കോമിക് കോണിനെ ആവേശത്തോടെയാണ് അവതരിപ്പിക്കുന്നതെന്ന് സംഘാടകരായ ഡാല്ല പ്രമോഷൻസ് മാനേജിങ് പാർട്ണർ സഊദ് ബുഖാരി പറഞ്ഞു. ലുലു ഗ്രൂപ് പ്രതിനിധികളും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

