സെന്റ് തോമസ് യുവജന പ്രസ്ഥാനം രക്തദാന ദിനം ആചരിച്ചു
text_fieldsമനാമ: ബഹ്റൈൻ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രലിലെ യുവജന വിഭാഗമായ സെന്റ് തോമസ് ഓര്‍ത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ലോക രക്തദാന ദിനാചരണത്തിന്റെ ഭാഗമായി സെല്‍മാനിയ മെഡിക്കല്‍ സെന്ററിലെ ബ്ലഡ് ബാങ്കില്‍ വെച്ച് രക്തദാനം നടത്തി.
പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള 24ാമത് ക്യാമ്പാണ് നടന്നത്. 125 അംഗങ്ങള്‍ ക്യാമ്പില്‍ പങ്കെടുത്തു. ഇടവക വികാരിയും പ്രസിഡന്റുമായ ഫാ. സുനില്‍ കുര്യന് ബേബി, സഹ വികാരി ഫാ. ജേക്കബ് തോമസ്, പ്രസ്ഥാനം ലേ- വൈസ് പ്രസിഡന്റ് അന്നമ്മ തോമസ്, സെക്രട്ടറി ജോയല്‍ സാം ബാബു, ട്രഷറര്‍ സാന്റോ അച്ചന്‍കുഞ്ഞ് എന്നിവര്‍ നേതൃത്വം നല്കി. കോഓഡിനേറ്റര്‍ എം.ജി. റ്റോളമി നന്ദി പറഞ്ഞു.

