Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെന്റ് തോമസ് ദിന ആഘോഷവും എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണവും

text_fields
bookmark_border
സെന്റ് തോമസ് ദിന ആഘോഷവും എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണവും
cancel

മനാമ: സീറോ മലബാർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ തോമാശ്ലീഹായുടെ തിരുനാൾ ആഘോഷിച്ചു. ബഹ്റൈൻ തിരുഹൃദയ ദേവാലയ റെക്ടറും, വികാരിയുമായ റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ മുഖ്യാതിഥിയായിരുന്നു. ബോണി ജോസഫ് ഉന്നത വിജയികൾക്കുള്ള സിംസ് എജുക്കേഷണൽ എക്സലൻസ് അവാർഡ് നൽകി.

40 വർഷത്തെ ബഹ്റൈൻ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന സിംസ് മുൻ ബോർഡ് അംഗം ജയിംസ് ജോസഫിനും കുടുംബത്തിനും യാഗത്തിൽ യാത്രയയപ്പ് നൽകി. റവ. ഫാ. ഫ്രാൻസിസ് പടവുപുരക്കൽ ജയിംസ് ജോസഫിന് മൊമെന്‍റോ നൽകി ആദരിച്ചു.

ബീനാമോൾ ജെയിംസിനെ ജിൻസി ലിയോൺസ് പൊന്നാടയണിയിച്ചു. ജെയിംസ് ജോസഫ് സിംസിന് നൽകിയ സേവനങ്ങളെ ചെയർമാൻ ബെന്നി വർഗീസ് അനുസ്മരിച്ചു. സിംസ് പ്രസിഡന്‍റ് പി.ടി .ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി നെൽസൺ വർഗീസ് സ്വാഗതവും, ജോയിൻ സെക്രട്ടറി ജോബി ജോസഫ് നന്ദിയും പ്രകാശിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - St. Thomas Day Celebration and Educational Excellence Award Distribution
Next Story