Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെന്റ് പീറ്റേഴ്സ്...

സെന്റ് പീറ്റേഴ്സ് വനിതാ സമാജം ഹെയർ ഡൊണേഷൻ

text_fields
bookmark_border
സെന്റ് പീറ്റേഴ്സ് വനിതാ സമാജം ഹെയർ ഡൊണേഷൻ
cancel
camera_alt

ഹെയർ ഡൊണേഷനിൽ പങ്കെടുത്തവർ, ഇടത്തുനിന്നും ബിസി.പി. എബ്രഹാം, ലൗലി എം. ജോസഫ്, ഐഡ ജിമ്മി, ആൻറിയ ബിനോജ് ഏലിയാസ്, സ്നേഹ ആൻ റോയ്, ബിമിഷ ബെന്നി മാത്യു,ഏയ്ഞ്ചൽ അന്ന ജോമോൻ, ആൻസിമോൾ സി. ബാബു, എലൻ മേരി എൽദോ, ഗീതു സൂസൻ പോൾ

മനാമ : ബഹ്‌റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന വനിതാ സമാജത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്ക് വിഗ് നിർമ്മിക്കുന്നതിനായി പത്തോളം പേരിൽ നിന്നും ശേഖരിച്ച മുടി കൈമാറി. ഈ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികൾ ആയവർക്ക് വെള്ളിയാഴ്ച വിശുദ്ധ കുർബാനയ്ക്ക് ശേഷം സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

ഇടവക വികാരി വന്ദ്യ സ്ലീബാ പോൾ കോറെപ്പിസ്ക്കോപ്പ വട്ടവേലിൽ, സെക്രട്ടറി ബെന്നി. പി. മാത്യു,വൈസ് പ്രസിഡന്റ്‌ സന്തോഷ്‌ ആൻഡ്രിയൂസ്, ട്രഷറർ ലിജോ. കെ. അലക്സ്, മാനേജിങ് കമ്മറ്റി ഭാരവാഹികൾ എന്നിവർക്കൊപ്പം ക്യാൻസർ കെയർ സെന്ററിനെ പ്രതിനിധീകരിച്ച് പദ്മ ചെവ്വാകുള, കെ ടി സലിം, അബ്ദുൾ സഹീർ എന്നിവർ ചേർന്ന് ഹെയർ ഡൊണേറ്റ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsGulf NewsBahrain Newshair donation
News Summary - St. Peter's Women's Society Hair Donation
Next Story