സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാൾ കൊടിയേറി
text_fieldsസെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളി ഇടവക പെരുന്നാളിന്റെ ഭാഗമായി കൊടിയേറ്റുന്നു
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ ജൂൺ 28ന് നടക്കുന്ന ഇടവക പെരുന്നാളിന്റെ ഭാഗമായി കൊടിയേറി.വി. കുർബാനക്കു ശേഷം ഇടവക വികാരി വെരി. റവ. സ്ലീബാ പോൾ കോറെപ്പിസ്കോപ്പ വട്ടവേലിൽ പെരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് കൊടി ഉയർത്തി. റവ. ഫാ. ജാൻസൺ കുറുമറ്റത്തിൽ, ഡീക്കൻ മാത്യൂസ് ചെറിയാൻ, വൈസ് പ്രസിഡന്റ് ബെന്നി പി. മാത്യു, സെക്രട്ടറി മനോഷ് കോര, ട്രഷറർ ജെൻസൺ ജേക്കബ്, മറ്റ് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ, ഇടവക അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു.
ജൂൺ 20 മുതൽ പെരുന്നാൾ ദിനമായ ജൂൺ 28 വരെയുള്ള ദിവസങ്ങളിലെ പ്രധാന പരിപാടികൾ: ജൂൺ 25 ബുധൻ - 7.30 മുതൽ വി. ദൈവ മാതാവിനോടും, വി. ശ്ലീഹാന്മാരോടും ഉള്ള മധ്യസ്ഥ പ്രാർഥന.ജൂൺ 26 - 6.45 pm മുതൽ 9.00 pm വരെ സന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ, ധ്യാനം. ജൂൺ 27 - 6.45 am പ്രഭാത പ്രാർഥന, 8.00 am വി. കുർബാന.ജൂൺ 27 - 6.45 pm മുതൽ 9:00 pm വരെ സന്ധ്യാ നമസ്കാരം, ഗാന ശുശ്രൂഷ, ധ്യാനം. ജൂൺ 28 - 6.30 pm സന്ധ്യാ നമസ്കാരം 7.30 pm വി. മൂന്നിന്മേൽ കുർബാന ആശീർവാദം, നേർച്ച, കൊടിയിറക്ക് എന്നിങ്ങനെ ആയിരിക്കും പെരുന്നാൾ ദിനങ്ങളിലെ ക്രമീകരണങ്ങൾ എന്ന് മാനേജിങ് കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

