സെന്റ് പീറ്റേഴ്സ് പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി
text_fieldsബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറ്റുന്നു
മനാമ: ബഹ്റൈൻ സെന്റ് പീറ്റേഴ്സ് യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് ആചരണത്തിനും വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനും തുടക്കമായി. ഇടവക വികാരി ഫാ. റോജൻ പേരകത്തും ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലും ചേർന്ന് നവീകരിച്ച കൊടിമരത്തിന്റെ കൂദാശയും കൊടിയേറ്റവും നിർവഹിച്ചു.
ജോ. ട്രഷറർ പോൾസൺ വർക്കി പൈനാടത്ത്, മാനേജിങ് കമ്മിറ്റി ഭാരവാഹികളായ ഷാജു ജോബ്, ജോസഫ് വർഗീസ്, പി.എം. ബൈജു, ജിനോ സ്കറിയ, വി.കെ. എൽദോ, എക്സ് ഒഫീഷ്യോ ബെന്നി ടി. ജേക്കബ് എന്നിവർ നേതൃത്വം നൽകി. എട്ടുനോമ്പ് ധ്യാനത്തിന് ഫാ. കുര്യൻ മാത്യു വടക്കേപ്പറമ്പിൽ നേതൃത്വം നൽകുമെന്ന് മാനേജിങ് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

