സെന്റ് ഡയനേഷ്യസ് ഫെലോഷിപ്പ് പ്രവര്‍ത്തനോദ്ഘാടനം
text_fieldsബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ സെന്റ് ഡയനേഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പിന്റെ 2026 പ്രവര്‍ത്തനോദ്ഘാടന വേളയില്‍ നിന്ന്
മനാമ: മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ പുതിയ ആധ്യാത്മിക പ്രസ്ഥാനമായ സെന്റ് ഡയനേഷ്യസ് ഓര്‍ത്തഡോക്സ് ഫെലോഷിപ്പിന്റെ (എസ്.ഡി.ഒ.എഫ്) ബഹ്റൈൻ സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രലിലെ യൂണിറ്റിന്റെ 2026 പ്രവര്‍ത്തന വര്‍ഷത്തിന്റെ ഉദ്ഘാടനം ദേവാലയത്തില്‍ വെച്ച് നടന്നു. കത്തീഡ്രല്‍ വികാരി റവ. ഫാദര്‍ ജേക്കബ് തോമസ് കാരയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ച് യോഗത്തില്‍ വെച്ച് എസ്.ഡി.ഒ.എഫ് വൈസ് പ്രസിഡന്‍റ് ബിനുരാജ് തരകന്‍ സ്വാഗതം അറിയിക്കുകയും ബഹ്റൈൻ സി.എസ്.ഐ സൗത്ത് കേരളാ ഡയോസിസ് ദേവാലയ വികാരി റവ. അനൂപ് സാം തിരി തെളിയിച്ച് ഉദ്ഘാടനം നിര്‍വഹിക്കുകയും ചെയ്തു.
ഇടവക സഹ വികാരി റവ. ഫാദര്‍ തോമസുകുട്ടി പി. എന്‍., ട്രസ്റ്റി ജോണ്‍ കെ. പി., സെക്രട്ടറി കുരുവിളാ പാപ്പി, ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ ബിനു മണ്ണില്‍, സോമന്‍ ബേബി, കത്തീഡ്രലിന്റെ മറ്റ് ആധ്യാത്മിക സംഘടന ഭാരവാഹികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സെക്രട്ടറി മാത്യൂ വര്‍ഗ്ഗീസ് ഇയര്‍ പ്ലാന്‍ അവതരിപ്പിക്കുകയും എസ്.ഡി.ഒ.എഫ് അംഗങ്ങള്‍, പ്രദീഷ് ജോസഫ്, കുറിയാക്കോസ് ചെറിയാന്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തു. ട്രഷറാര്‍ ബിനു മാത്യൂ ഈപ്പന്‍ നന്ദിയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

