എസ്.എസ് പ്രോ കാര്‍ ഡീറ്റൈലിങ് സ്റ്റുഡിയോ ഗാലയില്‍ പ്രവര്‍ത്തനം തുടങ്ങി
text_fieldsഗാലയിൽ പ്രവർത്തനം
തുടങ്ങിയ കാര്‍ ഡീറ്റൈലിങ് സ്റ്റുഡിയോ ശൃംഖലയായ എസ്.എസ് പ്രോ മുബാറക് സൈദ് ബിന്‍ അല്‍ ഹാസ്നി ഉദ്ഘാടനം ചെയ്യുന്നു
മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ കാര്‍ ഡീറ്റൈലിങ് സ്റ്റുഡിയോ ശൃംഖലയായ എസ്.എസ് പ്രോ ഗാലയിൽ പ്രവർത്തനം തുടങ്ങി. ആധുനിക ജര്‍മന്‍ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് കാര്‍ ഡീറ്റൈലിങ് നടത്തുന്നത്. പുതുതായി ആരംഭിച്ച യൂനിറ്റിന്റെ ഉദ്ഘാടനം മുബാറക് സൈദ് ബിന്‍ അല്‍ ഹാസ്നി നിര്‍വഹിച്ചു.
ദീപക് വിജയകുമാര്‍, ഹാഷിം ഹസ്സന് എന്നീ അതിഥികളും, മറ്റ് വിശിഷ്ട വ്യക്തികളും ചടങ്ങില്‍ പങ്കെടുത്തു. ഏറെക്കാലമായി ഒമാനിലെ അച്ചടി, സ്റ്റുഡിയോ വ്യാപാര, വിപണന മേഖലകളില്‍ സംരംഭകനായ കെ.കെ. ജോസ്, അലന് ജോസ് എന്നിവരാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. 5എസ് പ്രോ എന്നപേരില്‍ അല്‍ ഖൂദില്‍ ഒരു ഡീറ്റൈലിങ് സ്റ്റുഡിയോ വര്‍ഷങ്ങളായി പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ബര്‍ക, സുഹാര്‍, മബേല എന്നിവിടങ്ങളിലും പുതിയ ശാഖകള്‍ ആരംഭിക്കാന്‍ ശ്രമങ്ങള്‍ നടത്തിവരുകയാണെന്നും ഡയറക്ടര്‍മാര്‍ അറിയിച്ചു. മിതമായ നിരക്കില്‍ ഉപഭോക്താക്കളുടെ ആവശ്യത്തിനൊത്ത് പി.പി.എഫ്, ഗ്രഫീന്‍ കോട്ടിങ്, സ്മാര്‍ട്ട് റിപ്പയര്‍, പെയിന്റിങ്, കാര്‍ ബ്രാന്‍ഡിങ്, കൂളിങ് ഫിലിം, മറ്റു കസ്റ്റം വര്‍ക്കുകളും എസ്.എസ് പ്രൊ കാര്‍ ഡീറ്റൈലിങ് സ്റ്റുഡിയോയില്‍ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

