ഡിജിറ്റൽ ബിസിനസ് ചാമ്പ്യൻസിൽ ശ്രീസൗഖ്യക്ക് അനുമോദനം
text_fieldsഡിജിറ്റൽ ബിസിനസ് ചാമ്പ്യൻസ് ഓവർസീസ് പ്രോഗ്രാമിൽ ശ്രീസൗഖ്യക്കുള്ള അനുമോദന സർട്ടിഫിക്കറ്റ് വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു കൈമാറുന്നു
മനാമ: ബഹ്റൈനിലെ പ്രമുഖ ആയുർവേദിക് സ്ഥാപനമായ ശ്രീസൗഖ്യക്ക് വ്യവസായ വാണിജ്യ മന്ത്രാലയം സംഘടിപ്പിച്ച ‘ഡിജിറ്റൽ ബിസിനസ് ചാമ്പ്യൻസ് ഓവർസീസ് പ്രോഗ്രാമിൽ’ അനുമോദനം. ഇ-കൊമേഴ്സ് മേഖലയിൽ ശ്രീസൗഖ്യ നൽകിയ മികച്ച പിന്തുണയും വിജയകരമായ പ്രവർത്തനങ്ങളും പരിഗണിച്ചാണ് ഈ അംഗീകാരം.
മന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്, വാണിജ്യ, വ്യവസായ മന്ത്രി അബ്ദുല്ല ആദിൽ ഫഖ്റു ശ്രീ സൗഖ്യയുടെ പ്രതിനിധിക്ക് സർട്ടിഫിക്കറ്റ് കൈമാറി. ആയുർവേദ മേഖലയിലെ ഉന്നതമായ നിലവാരം പുലർത്തുന്നതിൽ ശ്രീ സൗഖ്യ ശ്രദ്ധേയരാണ്. അവരുടെ കോസ്മെറ്റിക്സ്, സ്കിൻകെയർ ആയുർവേദിക് ഉൽപന്നങ്ങൾ ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയിട്ടുള്ളത്. ഗുണമേന്മ ഉറപ്പുവരുത്തുന്ന ഈ ഉൽപന്നങ്ങൾ സ്വന്തമാക്കാനായി നിരവധി പേരാണ് ശ്രീ സൗഖ്യയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഓർഡർ ചെയ്യുന്നത്.
‘എക്സ്പോർട്ട് ബഹ്റൈൻ’, ‘ബഹ്റൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആൻഡ് ഫിനാൻസ് (ബി.ഐ.ബി.എഫ്)’ എന്നിവയുമായി സഹകരിച്ചാണ് മന്ത്രാലയം കമ്പനികൾക്കും ഫാക്ടറികൾക്കുമുള്ള ഈ പ്രോഗ്രാം സംഘടിപ്പിച്ചത്. ഡിജിറ്റൽ വ്യാപാര മേഖലയെ വികസിപ്പിക്കാനും രാജ്യത്തിന്റെ ഡിജിറ്റൽ സമ്പദ്വ്യവസ്ഥയിൽ അതിന്റെ പങ്ക് വർധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങൾക്ക് ഈ സംരംഭം പിന്തുണ നൽകും. ഡിജിറ്റൽ വ്യാപാരത്തിലൂടെയുള്ള കയറ്റുമതി മെച്ചപ്പെടുത്തുക, ഡിജിറ്റൽ രീതികൾ സ്വീകരിക്കുന്നതിന് കമ്പനികളെയും ഫാക്ടറികളെയും സജ്ജമാക്കുക, ഡിജിറ്റൽ പരിവർത്തനം പ്രോത്സാഹിപ്പിക്കുക എന്നിവയാണ് പ്രോഗ്രാമിന്റെ പ്രധാന ലക്ഷ്യങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

