ശ്രീ സൗഖ്യ ആയുർവേദിക് രണ്ടാമത്തെശാഖ മാഹൂസിൽ പ്രവർത്തനമാരംഭിച്ചു
text_fieldsമാഹൂസിൽ പ്രവർത്തനമാരംഭിച്ച ശ്രീ സൗക്യ ആയുർവേദിക് സെന്റർ
മനാമ: ബഹ്റൈനിലെ മികച്ച ആയുർവേദിക് സേവനദാതാക്കളായ ശ്രീ സൗഖ്യ രണ്ടാമത്തെ ശാഖ മാഹൂസിൽ പ്രവർത്തനമാരംഭിച്ചു. ആയുർവേദ മെഡിക്കൽ രംഗത്ത് മറ്റാരെക്കാളും മികച്ച സേവനങ്ങൾ നൽകി ചുരുങ്ങിയ കാലയളവിനുള്ളിൽതന്നെ ശ്രീ സൗക്യക്ക് ജനപ്രിയമാകാൻ സാധിച്ചിട്ടുണ്ട്. ആ വിജയത്തിന്റെ ബാക്കിപത്രമാണ് മാഹൂസിലെ രണ്ടാമത്തെ സെന്റർ. യോഗ തെറപ്പി, ക്ലാസിക്കൽ പഞ്ചകർമ ചികിത്സ, കേരള സ്പെഷൽ മസാജ് തെറപ്പി, സ്ട്രസ് മാനേജ്മെന്റ്, നാഡി പരീക്ഷ, ന്യൂട്രീഷൻ ആൻഡ് വെയിറ്റ് ലോസ് മാനേജ്മെന്റ്, ഔട്ട് പേഷ്യന്റ് കൺസൾട്ടേഷൻ, വാൾക്ക് ഇൻ ട്രീറ്റ്മെന്റ്, മർമ ചികിത്സ, പെയിൻ മാനേജ്മെന്റ്, ഫാർമസി എന്നിവ ശ്രീ സൗക്യയുടെ സേവനങ്ങളാണ്.
ഡോ. അനന്തു സുനിൽ, ഡോ. ഗൗരി രാജേന്ദ്രൻ, ഡോ. ലക്ഷ്മി രാധാകൃഷ്ണൻ
ഹെൽത്ത് 360 ഡിഗ്രി, നെക്സ്റ്റ് കെയർ, ഗ്ലോബൽ മെഡ്, സെയ്കോ ഹെൽത്ത്, ജെംസ്, ജി.ഐ.ജി തുടങ്ങിയ ഇൻഷുറൻസ് കാർഡുകളും ശ്രീ സൗക്യയിൽ സ്വീകരിക്കും. മികച്ച ഡോക്ടർമാരുടെയും സ്പെഷലിസ്റ്റുകളുടെയും തെറപ്പിസ്റ്റുകളുടെയും സേവനം ഞങ്ങളുടെ പ്രത്യേകതയാണ്.
ആഴ്ചയിൽ ഏഴ് ദിവസവും രാവിലെ ഒമ്പത് മുതൽ ഒന്ന് വരെയും വൈകീട്ട് നാലുമുതൽ രാത്രി ഒമ്പത് വരെയും സെന്റർ തുറന്നു പ്രവർത്തിക്കും. മുൻകൂട്ടി ബുക്ക് ചെയ്യുന്ന പ്രകാരമാണ് ചികിത്സക്ക് അനുമതി ലഭിക്കുക. കൂടുതൽ വിവരങ്ങൾക്ക് 77992300, 33622005 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

