പ്രവാസി ലീഗൽ സെല്ലിന്റെ ഇടപെടലിലൂടെ ശ്രീലങ്കൻ സ്വദേശിനിയും മകനും നാടണഞ്ഞു
text_fieldsബഹ്റൈനിൽ കുടുങ്ങിക്കിടന്ന ശ്രീലങ്കൻ യുവതിയെയും മകനെയും പ്രവാസി ലീഗൽ സെല്ലിന്റെ നേതൃത്വത്തിൽ യാത്രയാക്കുന്നു
മനാമ: 20 വർഷത്തിലധികമായി മതിയായ രേഖകൾ ഇല്ലാതെ ബഹ്റൈനിൽ കുടുങ്ങിക്കിടന്ന ഖദീജ മുഹമ്മദ് അസ്ലം എന്ന ശ്രീലങ്കൻ സ്വദേശിനിയും മകൻ റഫീഖ് മുഹമ്മദും പ്രവാസി ലീഗൽ സെല്ലിന്റെ സഹായത്തോടെ നാടണഞ്ഞു. കഴിഞ്ഞ ജനുവരി മുതൽ സൽമാനിയ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഖദീജ. 2007ൽ ജനിച്ച മകൻ റഫീക്കിന് ബർത്ത് സർട്ടിഫിക്കറ്റ് പോലും ഉണ്ടായിരുന്നില്ല.
ഒരുപാട് കഷ്ടതകളിലൂടെ ജീവിതം നീക്കി കൊണ്ടിരുന്ന ഖദീജക്ക് മകനും തുണയായത് ബഹ്റൈനിലെ സാമൂഹിക പ്രവർത്തകരായിരുന്നു. പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പി.ആർ.ഒയും ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റുമായ സുധീർ തിരുനിലത്തിന്റെ ഇടപെടൽ ഈ അമ്മയുടെയും മകന്റെയും തിരിച്ചുപോക്കിന് വഴിയൊരുക്കി.
ശ്രീലങ്കൻ എംബസി, എമിഗ്രേഷൻ അധികൃതർ, ഡിസ്കവർ ഇസ്ലാം, ഹോപ്പ്, സൽമാനിയ മെഡിക്കൽ കോളജ് അധികൃതർ എന്നിവരുടെയൊക്കെ സഹായത്തോടെയാണ് യാത്ര രേഖകളും മറ്റും ശരിയാക്കിയത്. ഏപ്രിൽ 17 ന് ഇരുവരും നാട്ടിലേക്ക് പോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

