ലുലു ഹൈപ്പർ മാർക്കറ്റിൽ ശ്രീലങ്കൻ രുചിമേള
text_fieldsമനാമ: ലുലു ഹൈപ്പർ മാർക്കറ്റിൽ ശ്രീലങ്കയുടെ തനത് രുചികൾ പരിചയപ്പെടുത്തുന്ന ഭക്ഷ്യമേള സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 10ന് ദാന മാളിലും 11,12 തീയതികളിൽ ലുലു ജഫൈറിലുമാണ് ഭക്ഷ്യമേള. പ്രമുഖ ശ്രീലങ്കൻ ഷെഫ് സമിത പത്മകുമാര ശ്രീലങ്കയിലെ സവിശേഷ ഭക്ഷണങ്ങൾ അവതരിപ്പിക്കും.
ബ്രിട്ടീഷ്, ഡച്ച്, പോർച്ചുഗീസ്, ഇന്ത്യൻ, ഇന്തോേനഷ്യൻ രുചികളുമായി ഇഴചേർന്നുകിടക്കുന്നതാണ് ശ്രീലങ്കൻ വിഭവങ്ങൾ. വിവിധ തരത്തിലുള്ള ഇലകൾ, സുഗന്ധവ്യഞ്ജനങ്ങൾ, മത്സ്യം, പച്ചക്കറികൾ, പഴങ്ങൾ എന്നിവയാൽ സമൃദ്ധമാണ് ശ്രീലങ്കൻ ഭക്ഷ്യമേള. സമുദ്ര വിഭവങ്ങളാണ് മേളയിലെ മുഖ്യ ആകർഷണം. എല്ലാ ദിവസവും വൈകീട്ട് ആറ് മുതൽ ഒമ്പത് വരെയാണ് ഭക്ഷ്യമേള ഒരുക്കിയിരിക്കുന്നത്. ഫിഷ് അബു തിയൽ, ജാഫ്ന ക്രാബ് കറി, ശ്രീലങ്കൻ ഡെവിൾഡ് ചിക്കൻ എന്നിവ ഇതിൽ ആസ്വദിക്കാം.

