172ാമത് ശ്രീനാരായണ ഗുരുജയന്തി; പ്രൗഢമായി ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ’
text_fieldsമനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയും (എസ്.എൻ.സി.എസ്) ഗുരുസേവാ സമിതി - ബഹ്റൈൻ ബില്ലവാസും സംയുക്തമായി സംഘടിപ്പിച്ച ‘ട്രിബ്യൂട്ട് ടു ബഹ്റൈൻ: ദ കോൺഫ്ലുവൻസ് ഓഫ് കൾച്ചേഴ്സ് - ദ സ്പിരിറ്റ് ഓഫ് ഹ്യൂമാനിസം’ സാംസ്കാരിക സമ്മേളനം പ്രൗഢഗംഭീരമായി നടന്നു. പത്മശ്രീ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികളുടെ അനുഗ്രഹ പ്രഭാഷണത്തോടും ഉദ്ഘാടനത്തോടും കൂടിയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് മുഖ്യാതിഥിയായി പങ്കെടുത്തു. മുൻ കേന്ദ്രമന്ത്രിയും കർണാടക കോൺഗ്രസ് കമ്മറ്റി പ്രസിഡന്റുമായ ബി.കെ. ഹരിപ്രസാദ്, പുതുപ്പള്ളി എം.എൽ.എ ചാണ്ടി ഉമ്മൻ, വി. ജയശങ്കർ, മഹേഷ് ദേവ്ജി എന്നിവർ വിശിഷ്ടാതിഥികളായി ചടങ്ങിൽ സംബന്ധിച്ചു.
വിവിധ മേഖലകളിൽ മികച്ച സംഭാവനകൾ നൽകിയ പ്രമുഖ വ്യക്തിത്വങ്ങൾക്ക് പുരസ്കാരങ്ങൾ വിതരണം ചെയ്തു. ഗോകുലം ഗോപാലൻ (ശ്രീനാരായണ ഗുരു എക്സലൻസ് അവാർഡ് 2026), കെ.ജി. ബാബുരാജൻ (ശ്രീനാരായണ ഗുരു കർമ്മശ്രേഷ്ഠ അവാർഡ് 2026), പമ്പാവാസൻ നായർ (ശ്രീനാരായണ ഗുരു ഹ്യൂമാനിറ്റേറിയൻ അവാർഡ് 2026), വി. ജയശങ്കർ (ശ്രീനാരായണ ഗുരു സോഷ്യൽ സർവീസ് അവാർഡ് 2026) എന്നിവർ പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. കൂടാതെ ഫത്താറാം ചന്ദേലിയ, അശോക് കുമാർ, ബിശ്വാസ് കൃഷ്ണ നാരായണൻ, അമ്പലത്തറ രാജൻ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.
ആയിരത്തി ഇരുനൂറിലധികം കാണികൾ പങ്കെടുത്ത ഈ മഹാസമ്മേളനത്തിൽ, പ്രശസ്ത പിന്നണി ഗായകരായ ലിബിൻ സക്കറിയ, കീർത്തന എസ്. കെ എന്നിവർ നയിച്ച ഗാനമേള സദസ്സിന് സംഗീതവിരുന്നേകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

