ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി 'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ': വിശിഷ്ടാതിഥികൾക്ക് ബഹ്‌റൈനിൽ ഊഷ്മള സ്വീകരണം
text_fields'ട്രിബ്യൂട്ട് ടു ബഹ്‌റൈൻ' പരിപാടിക്കെത്തിയ വിശിഷ്ടാതിഥികൾക്ക് വിമാനത്താവളത്തിൽ സ്വീകരണം നൽകിയപ്പോൾ
മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം ബഹ്‌റൈൻ കേരളീയ സമാജം ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിക്കുന്ന "ട്രിബ്യൂട്ട് ടു ബഹ്‌റൈൻ" ആഘോഷ പരിപാടിയിൽ വിശിഷ്ടാതിഥികളായി പങ്കെടുക്കാൻ എത്തിയവർക്ക് ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ആവേശോജ്ജ്വല സ്വീകരണം നൽകി.
ശിവഗിരി മഠം മുൻ അധ്യക്ഷൻ ബ്രഹ്മശ്രീ വിശുദ്ധാനന്ദ സ്വാമികൾ, ശിവഗിരി മഠത്തിലെ വീരേശ്വരാനന്ദ സ്വാമികൾ, കേരള നിയമസഭാംഗവും യൂത്ത് കോൺഗ്രസ് നേതാവുമായ ചാണ്ടി ഉമ്മൻ എം.എൽ.എ എന്നിവരെയാണ് സംഘാടക സമിതി ഭാരവാഹികളും പ്രവാസി സമൂഹവും ചേർന്ന് വിമാനത്താവളത്തിൽ പൂച്ചെണ്ടുകൾ നൽകി സ്വീകരിച്ചത്.
ഇന്ന് വൈകുന്നേരം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിലും തുടർന്നുള്ള ആഘോഷ പരിപാടികളിലും ഇവർ പ്രസംഗിക്കും. ബഹ്‌റൈനിലെ പ്രമുഖ സാംസ്കാരിക-സാമൂഹിക നായകന്മാരും എസ്.എൻ.സി.എസ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിക്കും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

