Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശ്രാവണം 2026; കേരളത്തിന്റെ രുചിവൈവിധ്യവുമായി കേരളീയ സമാജം ‘രുചിമേള’ നാളെ

text_fields
bookmark_border
ശ്രാവണം 2026; കേരളത്തിന്റെ രുചിവൈവിധ്യവുമായി കേരളീയ സമാജം ‘രുചിമേള’ നാളെ
cancel

മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ‘ശ്രാവണം 2026’ ഓണാഘോഷങ്ങളുടെ ഭാഗമായി കേരളത്തിന്റെ തനതായ രുചിവൈവിധ്യങ്ങൾ ഒരേ വേദിയിൽ അണിനിരത്തുന്ന ‘രുചിമേള’ വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ബഹ്‌റൈൻ കേരളീയ സമാജം ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും.

തിരുവനന്തപുരം മുതൽ കാസർകോട് വരെയുള്ള കേരളത്തിന്റെ വിവിധ പ്രദേശങ്ങളുടെ തനതായ ഭക്ഷണവിഭവങ്ങളും രുചിപ്പെരുമയും പരിചയപ്പെടുത്തുന്ന വൈവിധ്യമാർന്ന ഫുഡ് സ്റ്റാളുകളാണ് രുചിമേളയുടെ പ്രധാന ആകർഷണം. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഒരുക്കുന്ന സ്റ്റാളുകളിൽ കേരളത്തിന്റെ നാടൻ വിഭവങ്ങൾ മുതൽ വ്യത്യസ്ത രുചിക്കൂട്ടുകൾ വരെ ആസ്വദിക്കാനുള്ള അവസരമുണ്ടാകും.

ഭക്ഷണവൈവിധ്യത്തിനൊപ്പം ആവേശം നിറക്കുന്ന നിരവധി കലാപരിപാടികളും രുചിമേളയുടെ ഭാഗമായി അരങ്ങേറും. പ്രശസ്ത അവതാരകൻ രാജ് കലേഷ് പരിപാടിക്ക് നേതൃത്വം നൽകും.

ഗായിക അഞ്ജു ജോസഫ് നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ സംഗീതവിരുന്നും പരിപാടിയുടെ പ്രധാന ആകർഷണമാകും. ഇതിനുപുറമെ ഫ്ലാഷ് മോബ്, നൃത്തപരിപാടികൾ തുടങ്ങി വിവിധ കലാപരിപാടികളും രുചിമേളക്ക് മാറ്റുകൂട്ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sravanam 2026: Kerala's culinary diversity showcased at Keralaeya Samajam
Next Story