ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ യാവിക്ക് പിന്നാലെ കെമി അദികോയക്കും സ്പ്രിന്റ് ഡബ്ൾ
text_fieldsഅദികോയ മുജിദത്
മനാമ: ചൈനയിലെ ഹാങ്ചോയിൽ നടന്ന 19ാമത് ഏഷ്യൻ ഗെയിംസിൽ വിൻഫ്രെഡ് യാവിക്ക് പിന്നാലെ കെമി അദികോയക്കും സ്പ്രിന്റ് ഡബ്ൾ. വനിതകളുടെ 400 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ കെമി അദികോയ മുജിദത് ചൊവ്വാഴ്ച നടന്ന 400 മീറ്റർ ഹർഡ്ൽസിലും സ്വർണം കൈപ്പിടിയിലൊതുക്കി. ഇതോടെ മൊത്തം ഏഴു സ്വർണമടക്കം 12 മെഡലുകളുമായി ബഹ്റൈൻ ഒമ്പതാം സ്ഥാനത്തെത്തി. വനിതകളുടെ 1500 മീറ്ററിലും 3000 മീറ്ററിലുമാണ് യാവി വിൻഫ്രെഡ് സ്വർണം നേടിയത്. വനിതകളുടെ 10,000 മീറ്ററിൽ വിയോല ജെപ്ചുംബ, പുരുഷന്മാരുടെ 10,000 മീറ്ററിൽ ബിർഹാനു ബാല്യൂ യെമാത്വ എന്നിവരും സ്വർണം നേടി. 4x 400 മീറ്റർ മിക്സഡ് റിലേയിലും ബഹ്റൈൻ ടീം സ്വർണം നേടി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

