രുചിയുടെ പവിഴദ്വീപിൽ ബിരിയാണിയുടെ സുഗന്ധം പരത്തി 'മാളൂസ്'; കൈമ അരി വിപണിയിലെ വിശ്വസ്ത ബ്രാൻഡ്
text_fieldsബിരിയാണിയുടെ പെരുമയ്ക്കും പ്രശസ്തിക്കും നൂറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. വിപണിയിലെ എത്രയോ വിഭവങ്ങൾക്കിടയിലും ‘രുചിയിടങ്ങളിലെ രാജാവ്’ എന്ന സിംഹാസനം ബിരിയാണിക്ക് മാത്രം സ്വന്തമായിരിക്കുന്നതും അതുകൊണ്ടാണ്. മസാലക്കൂട്ടുകളുടെ കൃത്യമായ അളവിനൊപ്പം ബിരിയാണിയെ ഒരു അത്ഭുതമാക്കുന്നത് അതിനായി ഉപയോഗിക്കുന്ന അരിയുടെ സവിശേഷതകളാണ്.
മികച്ച രുചിയും വശീകരിക്കുന്ന സുഗന്ധവും അരിയുടെ രൂപഭംഗിയുമാണ് ഒരു നല്ല ബിരിയാണിയുടെ മുഖ്യ ആകർഷണം. കഴിക്കുന്നതിന് മുൻപ് തന്നെ നാവിൽ വെള്ളമൂറിക്കുന്ന ആ ഗന്ധം നൽകുന്ന അനുഭൂതി ഒന്നു വേറെ തന്നെയാണ്.
ദീർഘനേരം നീണ്ടുനിൽക്കുന്ന ഈ സുഗന്ധം, രുചിയിലും ഗുണമേന്മയിലും വിട്ടുവീഴ്ചയില്ലാത്ത വിശ്വാസ്യത, വെന്തുപാകമായാലും ഒട്ടിപ്പിടിക്കാത്ത മൃദുത്വം—ഇതെല്ലാം ഒത്തിണങ്ങിയ ഒരു ബ്രാൻഡാണ് ഇന്ന് ബഹ്റൈന്റെ വിപണി ഭരിക്കുന്നത്; പ്രവാസികളുടെ സ്വന്തം ‘മാളൂസ്’.
പവിഴദ്വീപിലെ വിജയയാത്ര
2012ലാണ് ‘മാളൂസ്’ ബഹ്റൈൻ വിപണിയിൽ തങ്ങളുടെ സാന്നിധ്യമറിയിച്ചു തുടങ്ങുന്നത്. പരമ്പരാഗത കൈമ (ജീരകശാല) അരിയുടെ തനത് ഗുണങ്ങൾ ഒട്ടും ചോർന്നുപോകാതെ, കൂടുതൽ പുതുമയോടും വ്യത്യസ്തതയോടും കൂടി അവതരിപ്പിച്ച മാളൂസിന് വിപണിയിലെ മുൻനിര ബ്രാൻഡാകാൻ അധികകാലം വേണ്ടിവന്നില്ല. ഇന്ന് ബഹ്റൈനിലെ പ്രവാസി മലയാളികൾക്കിടയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കൈമ അരി മാളൂസിന്റേതാണ്. ബഹ്റൈനിലെ ഒട്ടുമിക്ക പ്രമുഖ റസ്റ്റാറന്റുകൾ, ഹോട്ടലുകൾ, പ്രൊഫഷണൽ കാറ്ററിങ് സർവീസുകൾ എന്നിവരെല്ലാം തങ്ങളുടെ ബിരിയാണി വിഭവങ്ങൾക്ക് മാറ്റ് കൂട്ടാൻ ആശ്രയിക്കുന്നത് മാളൂസ് കൈമ അരിയെയാണ്. പുറംവിപണിയിൽ മാത്രമല്ല, പ്രവാസികളുടെ അടുക്കളകളിലും ഇന്ന് മാളൂസ് തന്നെയാണ് താരം.
ഇരുപത്തഞ്ചിലധികം അരിയിനങ്ങൾ, അഞ്ഞൂറോളം ഉൽപ്പന്നങ്ങൾ
ജീരകശാല അരി കൊണ്ട് മാത്രമല്ല മാളൂസ് വിപണിയിൽ ശ്രദ്ധേയമായത്. വ്യത്യസ്ത അഭിരുചികൾക്കനുസൃതമായി ഇരുപത്തഞ്ചിലധികം വൈവിധ്യമാർന്ന അരിയിനങ്ങളാണ് ഈ ബ്രാൻഡ് വിപണിയിലെത്തിക്കുന്നത്. കുടുംബങ്ങൾക്ക് അനുയോജ്യമായ 1 കിലോഗ്രാം, 2 കിലോഗ്രാം, 5 കിലോഗ്രാം പാക്കറ്റുകളിലും, ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കുമായി 20 കിലോഗ്രാമിന്റെ വലിയ ബാഗുകളിലും അരി ലഭ്യമാണ്.
അരിക്ക് പുറമെ, നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ അഞ്ഞൂറോളം വ്യത്യസ്ത ഉൽപ്പന്നങ്ങൾ ഇന്ന് മാളൂസ് ബ്രാൻഡിന് കീഴിൽ ബഹ്റൈൻ വിപണിയിലുണ്ട്. ലോകത്തിലെ പത്തോളം പ്രമുഖ രാജ്യങ്ങളിൽ നിന്നാണ് ഏറ്റവും ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ മാളൂസ് ഇറക്കുമതി ചെയ്യുന്നത്. ബഹ്റൈനിലെ ചെറുകിട സൂപ്പർമാർക്കറ്റുകൾ മുതൽ വൻകിട ഹൈപ്പർമാർക്കറ്റുകളിൽ വരെ ഇന്ന് മാളൂസ് ഉൽപ്പന്നങ്ങൾ സുലഭമാണ്.
ആഗോള വിപണിയിലേക്ക്
ബഹ്റൈൻ വിപണിയിൽ കൈവരിച്ച മികച്ച വിജയത്തിന് പിന്നാലെ തങ്ങളുടെ സാന്നിധ്യം കൂടുതൽ വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് മാളൂസ് ഗ്രൂപ്പ്. വൈകാതെ തന്നെ ഇന്ത്യയിലേക്കും മറ്റ് ജി.സി.സി രാജ്യങ്ങളിലേക്കും തങ്ങളുടെ ഉൽപ്പന്നശൃംഖല വ്യാപിപ്പിക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് മാനേജ്‌മെന്റ്. ഗുണമേന്മയും ഉപഭോക്തൃ സംതൃപ്തിയും മുൻനിർത്തി മുന്നേറുന്ന മാളൂസ്, വരും വർഷങ്ങളിലും രുചിപ്രിയരുടെ പ്രിയപ്പെട്ട ബ്രാൻഡായി തുടരുമെന്നുറപ്പാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

