Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസ്‌പോർട്‌സ് ദിനം:...

സ്‌പോർട്‌സ് ദിനം: മത്സരങ്ങൾ സംഘടിപ്പിച്ച് ന്യൂ മില്ലേനിയം സ്കൂൾ

text_fields
bookmark_border
sports day
cancel
camera_alt

ബ​ഹ്‌​റൈ​ൻ സ്‌​പോ​ർ​ട്‌​സ് ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച

കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ സ്‌​പോ​ർ​ട്‌​സ് ദി​നം കാ​മ്പ​സി​ൽ കാ​യി​ക മ​ത്സ​ര​ങ്ങ​ളോ​ടെ ആ​ഘോ​ഷി​ച്ച് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ. ദേ​ശീ​യ ഗെ​യി​മാ​യ ഫു​ട്ബാ​ളി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ‍യി 9, 11 ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും പു​രു​ഷ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളും ത​മ്മി​ൽ സം​ഘ​ടി​പ്പി​ച്ച സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​മാ​ണ് പ​രി​പാ​ടി​യു​ടെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​യ​ത്. വി​ദ്യാ​ർ​ഥി​നി​ക​ളും വ​നി​താ ജീ​വ​ന​ക്കാ​രും ത​മ്മി​ൽ ആ​വേ​ശ​ക​ര​മാ​യ ത്രോ​ബോ​ൾ മ​ത്സ​ര​വും ന​ട​ന്നു. വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും ആ​വേ​ശ​ത്തോ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ളെ നേ​രി​ട്ട​ത്.

പ​രി​പാ​ടി​യി​ൽ പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ വി​ദ്യാ​ർ​ഥി​ക​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് സം​സാ​രി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ കാ​യി​ക വി​നോ​ദ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​പാ​ടി വി​ജ​യ​മാ​ക്കാ​ൻ മു​ന്നി​ട്ടി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വീ​ര്യ​ത്തെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ഭാ​വി​ത​ല​മു​റ​യി​ൽ കാ​യി​കാ​ഭി​രു​ചി വ​ള​ർ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​തി​ന് ബ​ഹ്‌​റൈ​ൻ കിം​ഗ്ഡം വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ടും അ​ദ്ദേ​ഹം ന​ന്ദി അ​റി​യി​ച്ചു.

പ​രി​പാ​ടി​യി​ൽ ആ​വേ​ശ​ത്തോ​ടെ പ​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും ചെ​യ​ർ​മാ​ൻ ഡോ. ​ര​വി​പി​ള്ള​യും മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​താ പി​ള്ള​യും അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sports DayBahrain NewsCompetitions
News Summary - Sports Day- Competitions organized by New Millennium School
Next Story