Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകാ​യി​ക​ദി​ന​ത്തി​ൽ...

കാ​യി​ക​ദി​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് രാ​ജ്യം

text_fields
bookmark_border
കാ​യി​ക​ദി​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്ന് രാ​ജ്യം
cancel

മ​നാ​മ: ബ​ഹ്റൈ​ൻ സ്​​പോ​ർ​ട്സ് ദി​നാ​ച​ര​ണം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും സം​ഘ​ട​ന​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ച​ത്. ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​യി​ക അ​വ​ബോ​ധം വ​ള​ർ​ത്തു​ന്ന​തി​ൽ ദി​നാ​ച​ര​ണം മു​ഖ്യ പ​ങ്ക് വ​ഹി​ച്ച​താ​യി യു​വ​ജ​ന​കാ​ര്യ മ​ന്ത്രി റ​വാ​ൻ ബി​ൻ​ത് ന​ജീ​ബ് തൗ​ഫീ​ഖി പ​റ​ഞ്ഞു. ആ​രോ​ഗ്യം, കാ​യി​ക​വി​നോ​ദം എ​ന്നി​വ​ക്കാ​ണ് ബ​ഹ്റൈ​ൻ കാ​യി​ക​ദി​നാ​ച​ര​ണം മു​ൻ​തൂ​ക്കം ന​ൽ​കു​ന്ന​ത്. ഏ​തു പ്രാ​യ​ത്തി​ലു​ള്ള​വ​രാ​ണെ​ങ്കി​ലും കാ​യി​ക​പ​രി​പാ​ടി​ക​ൾ​ക്ക് പ്ര​ധാന സ്ഥാ​ന​മാ​ണു​ള്ള​തെ​ന്ന് അ​വ​ർ ഓ​ർ​മി​പ്പി​ച്ചു​.


മ​ന്ത്രാ​ല​യ​ത്തി​ലെ ജീ​വ​ന​ക്കാ​ർ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ലും യു​വ​ജ​ന​കാ​ര്യ മ​ന്ത്രി പ​ങ്കു​ചേ​ർ​ന്നു. ഗ​താ​ഗ​ത, ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ൽ ന​ട​ന്ന കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ന് മ​ന്ത്രി മു​ഹ​മ്മ​ദ് ബി​ൻ ത​മ​ർ അ​ൽ ക​അ​ബി നേ​തൃ​ത്വം ന​ൽ​കി. വ്യാ​യാ​മ​വും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യും ജോ​ലി​യി​ൽ കൂ​ടു​ത​ൽ ഉ​ൽ​പാ​ദ​ന​ക്ഷ​മ​ത കൈ​വ​രി​ക്കാ​ൻ അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


റോ​യ​ൽ ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്റെ നേ​തൃ​ത്വ​ത്തി​ലും കാ​യി​ക​ദി​നാ​ച​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. മ​ന​സ്സി​ന്റെ​യും ശ​രീ​ര​ത്തി​ന്റെ​യും ​ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​ൻ സ്ഥി​ര​മാ​യ വ്യാ​യാ​മം ആ​വ​ശ്യ​മാ​ണെ​ന്ന് ആ​ർ.​എ​ച്ച്.​എ​ഫ് സെ​ക്ര​ട്ട​റി ജ​ന​റ​ൽ ഡോ. ​മു​സ്ത​ഫ അ​ൽ സ​ഈ​ദ് പ​റ​ഞ്ഞു. ബ​ഹ്റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച കാ​യി​ക​ദി​നാ​ച​ര​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ പ​​​ങ്കെ​ടു​ത്തു. ബ​ഹ്റൈ​ൻ ​പോ​ളി​ടെ​ക്നി​ക് കാ​മ്പ​സ്, ബ​ഹ്റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പേ​ൾ​സ് ആ​ൻ​ഡ് ​ജെം​സ്റ്റോ​ൺ​സ് (ദാ​നാ​ത്) എ​ന്നി​വി​ട​ങ്ങ​ളി​ലും കാ​യി​ക​ദി​ന പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.


ബ​ഹ്റൈ​ൻ ​പോ​ളി​ടെ​ക്നി​ക് കാ​മ്പ​സി​ൽ ന​ട​ത്തി​യ പരിപാടി


ബ​ഹ്റൈ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പൊ​ളി​റ്റി​ക്ക​ൽ ഡെ​വ​ല​പ്മെ​ന്റി​​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാടി

ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ വിവിധ പരിപാടികൾ


ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ ന​ട​ന്ന പരിപാടി

മ​നാ​മ: ബ​ഹ്റൈ​ൻ കാ​യി​ക​ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ളി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ഒ​മ്പ​ത്, 11 ഗ്രേ​ഡു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും ത​മ്മി​ലു​ള്ള സൗ​ഹൃ​ദ ഫു​ട്ബാ​ൾ മ​ത്സ​ര​മാ​യി​രു​ന്നു ശ്ര​ദ്ധേ​യ ഇ​നം. വി​ദ്യാ​ർ​ഥി​ക​ളു​ടെ ടീം 5-4 ​എ​ന്ന സ്കോ​റി​ന് വി​ജ​യം കൈ​വ​രി​ച്ചു.

വ​ടം​വ​ലി മ​ത്സ​രം ഉ​ൾ​പ്പെ​ടെ വി​വി​ധ കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി. ബ​ഹ്റൈ​​ന്റെ ദേ​ശീ​യ കാ​യി​ക വി​നോ​ദ​ങ്ങ​ളെ​ക്കു​റി​ച്ച് ക്വി​സ് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ർ​ഥി​ക​ളു​ടെ ജീ​വി​ത​ത്തി​ൽ സ്​​പോ​ർ​ട്സി​​ന്റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് പ്രി​ൻ​സി​പ്പ​ൽ അ​രു​ൺ കു​മാ​ർ ശ​ർ​മ സം​സാ​രി​ച്ചു. കാ​യി​ക​ദി​നാ​ച​ര​ണം വ​ൻ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ധ്യാ​പ​ക​രെ​യും അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ര​വി പി​ള്ള, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ ഗീ​ത പി​ള്ള എ​ന്നി​വ​ർ കാ​യി​ക ദി​നാ​ച​ര​ണ​ത്തി​ൽ പ​​ങ്കെ​ടു​ത്ത ജീ​വ​ന​ക്കാ​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

അ​ൽ​നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ളിൽ കാ​യി​ക​മേള നടത്തി


അ​ൽ​നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ ന​ട​ത്തി​യ കാ​യി​ക​ദി​ന

പ​രി​പാ​ടി

മ​നാ​മ: ബ​ഹ്‌​റൈ​ൻ കാ​യി​ക​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ​നൂ​ർ ഇ​ന്റ​ർ​നാ​ഷ​ന​ൽ സ്‌​കൂ​ൾ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ സ്‌​കൗ​ട്ട്‌​സ്, ഗൈ​ഡ്സ് എ​ന്നി​വ​രു​ടെ കാ​യി​ക പ​രി​പാ​ടി​ക​ളോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ച​ത്. വി​ദ്യാ​ർ​ഥി​നി ഹ​ബീ​ബ ഹാ​സിം അ​വ​താ​ര​ക​യാ​യ പ​രി​പാ​ടി​യി​ൽ ദേ​ശീ​യ​ഗാ​നം, പ​താ​ക വ​ന്ദ​നം, വി​ശു​ദ്ധ ഖു​ർ​ആ​ൻ പാ​രാ​യ​ണം എ​ന്നി​വ​യും ന​ട​ത്തി.

അ​നു​ദി​ന ജീ​വി​ത​ത്തി​ൽ കാ​യി​ക​പ​രി​പാ​ടി​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി യൂ​സു​ഫ് ഹി​ഷാം പ്ര​ഭാ​ഷ​ണം ന​ട​ത്തി. കാ​യി​ക വി​നോ​ദ​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളും എ​ടു​ത്തു​പ​റ​ഞ്ഞു. സ്‌​പോ​ർ​ട്‌​സും ആ​രോ​ഗ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ അ​വ​ത​രി​പ്പി​ച്ച സ്‌​കി​റ്റും അ​ര​ങ്ങേ​റി. ‘സ്‌​പോ​ർ​ട്‌​സും ആ​രോ​ഗ്യ​വും’ എ​ന്ന വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ഫാ​ദ​ൽ അ​ബ്ബാ​സ് ഇ​ല​ക്ട്രോ​ണി​ക് അ​വ​ത​ര​ണം ന​ട​ത്തി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​ക​ൾ ന​യി​ച്ച ക്വി​സ് മ​ത്സ​രം ന​ട​ന്നു. സ്‌​കൂ​ൾ കാ​മ്പ​സി​നു ചു​റ്റു​മു​ള്ള ന​ട​ത്തം, വി​വി​ധ ഫീ​ൽ​ഡ് ഇ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യി​ൽ 5000ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ളും ജീ​വ​ന​ക്കാ​രും പ​​ങ്കെ​ടു​ത്തു.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sports daybahrain
News Summary - sports day- bahrain
Next Story