സ്പോർട്സ് സിറ്റി പദ്ധതി സമിതി പുനഃസംഘടിപ്പിച്ചു
text_fieldsമനാമ: കായികരംഗത്തെ കൂടുതൽ ഉത്തേജിപ്പിക്കുന്നതിനായി ‘സ്പോർട്സ് സിറ്റി’ പദ്ധതി വേഗത്തിലാക്കാൻ ആഹ്വാനം നൽകി കിരീടാവകാശിയും ഇക്കണോമിക് ഡെവലപ്മെന്റ് ബോർഡ് ചെയർമാനുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ. പദ്ധതി നടപ്പാക്കൽ നിരീക്ഷിക്കുന്നതിനുള്ള ഫോളോ അപ് കമ്മിറ്റി പുനഃസംഘടിപ്പിച്ചുകൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് ചെയർമാൻ അധ്യക്ഷനായ പുതിയ കമ്മിറ്റിയിൽ ധനകാര്യ-ദേശീയ സാമ്പത്തിക കാര്യ മന്ത്രി, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് സെക്രട്ടറി ജനറൽ, പൊതുമരാമത്ത് മന്ത്രി, ക്യാബിനറ്റ് കാര്യ മന്ത്രി, പൊതുമരാമത്ത് മന്ത്രാലയ അണ്ടർ സെക്രട്ടറി ഉൾപ്പെടെ നിരവധി അധികാരികൾ അംഗങ്ങളായിരിക്കുമെന്ന് ഉത്തരവിൽ രാജാവ് ചൂണ്ടിക്കാട്ടി.
ഈ ഉത്തരവ് പുറപ്പെടുവിച്ച തീയതിമുതൽ പ്രാബല്യത്തിൽ വരുമെന്നും അധികാരികൾ അതത് അധികാരപരിധിയിൽ വ്യവസ്ഥകൾ നടപ്പിലാക്കേണ്ടതുണ്ടെന്നും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

