മുഹറം പത്തിന് ഗുദൈബിയയിൽ ആത്മീയ പഠന ക്ലാസും ഇഫ്താറും സംഘടിപ്പിച്ചു
text_fieldsസമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ആത്മീയ പഠന ക്ലാസ്
മനാമ: സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയയുടെ ആഭിമുഖ്യത്തിൽ, അൽഹുദാ തഅലീമുൽ ഖുർആൻ മദ്റസയിൽ മുഹറം പത്തിനോടനുബന്ധിച്ച് ആത്മീയ പഠന ക്ലാസും വൈഭവമായ ഇഫ്താർ സമ്മേളനവും സംഘടിപ്പിച്ചു. അസർ നിസ്കാരത്തിനുശേഷം ആരംഭിച്ച പരിപാടിയിൽ 200ലധികം വിശ്വാസികൾ പങ്കെടുത്തു. പ്രമുഖ പണ്ഡിതനും വാഗ്മിയുമായ റബീഹ് ഫൈസി അമ്പലക്കടവ് ക്ലാസിന് നേതൃത്വം നൽകി. പൊതുസമ്മേളനത്തിന് സമസ്ത ബഹ്റൈൻ ഗുദൈബിയ ഏരിയ പ്രസിഡന്റ് മഹമൂദ് മാട്ടൂൽ അധ്യക്ഷതവഹിച്ചു.
സമസ്ത ബഹ്റൈൻ സംഘടിപ്പിച്ച ഇഫ്താർ
ഏരിയ അസിസ്റ്റന്റ് കോഓഡിനേറ്റർ സൈദ് മുഹമ്മദ് വഹബി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി സനാഫ് റഹ്മാൻ എടപ്പാൾ ചടങ്ങിൽ സ്വാഗത പ്രസംഗം നടത്തി. ഇസ്മായിൽ പറമ്പത്, സലാം ചോല, സിറാജ് വാകയാട്, കബീർ, ഫസൽ ബഹ്റൈനി, റാഷിദ്, ശരീഫ് ബെള്ളൂർ, അമീർ നന്തി, ജബ്ബാർ മണിയൂർ, അബ്ദുള്ള, ജലീൽ, മുഹമ്മദ് കായണ്ണ, സകരിയ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിന്റെ സമാപനത്തിൽ ഏരിയ ട്രഷറർ മുസ്തഫ സാഹിബ് എലൈറ് നന്ദി രേഖപ്പെടുത്തി. വിശ്വാസവും സഹവാസവും പരസ്പരം ബലപ്പെടുത്തുന്ന ഇത്തരം പരിപാടികൾ പ്രവാസി സമൂഹത്തിൽ ആത്മീയ ഉണര്‍വുകൾക്ക് വഴിയൊരുക്കുന്നുവെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

