മുഹറഖ് റിങ് റോഡിൽ സ്പീഡ് കാമറ സ്ഥാപിക്കാൻ നിർദേശം
text_fieldsമുഹറഖ് റിങ് റോഡ്
മനാമ: അശ്രദ്ധമായ ഡ്രൈവിങ്ങും റേസിങ്ങും ശ്രദ്ധയിൽപ്പെട്ട പുതുതായി തുറന്ന മുഹറഖ് റിങ് റോഡിൽ സ്പീഡ് കാമറ സ്ഥാപിക്കാൻ നിർദേശവുമായി കൗൺസിലർമാർ. രാത്രികാലങ്ങളിൽ യുവാക്കൾ റിങ് റോഡിൽ അശ്രദ്ധമായ രീതിയിൽ വാഹനമോടിക്കുന്നതും റേസിങ് നടത്തുന്നതും പതിവാണ്. അതിന്റെ അപകട സാധ്യത മുന്നിൽക്കണ്ടാണ് നിർദേശം.
ഡ്രൈവർമാർ അനൗദ്യോഗിക റേസിങ് ട്രാക്കായാണ് നിലവിൽ മുഹറഖ് റിങ് റോഡിനെ കണക്കാക്കുന്നതെന്നും ഇത് അവരുടെയും മറ്റുള്ള യാത്രക്കാരുടെയും ജീവന് ആപത്താണെന്നും മുഹറഖ് മുനിസിപ്പൽ കൗൺസിൽ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ ഫദേൽ അൽ ഔദ് പറഞ്ഞു.
ഇത്തരം അശ്രദ്ധപരമായ പ്രവണതയെ തടയാനും പൊതുസുരക്ഷ ഉറപ്പാക്കാനുമാണ് സ്പീഡ് കാമറകൾ സ്ഥാപിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂടാതെ അപകടകരമായ രീതിയിൽ വാഹനമോടിക്കുന്നവർക്കെതിരെ ട്രാഫിക് നിയമങ്ങൾ കർശനമായി നടപ്പാക്കുമെന്നും കൗൺസിലർമാരുടെ വാരാന്ത്യ യോഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

