സ്പീഡ് കാമറകൾ നിരീക്ഷിക്കാന്‍ ജി.പി.എസ് സംവിധാനം വരുന്നു
text_fieldsമനാമ: രാജ്യത്തിെൻറ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുള്ള സ്പീഡ് കാമറകള്‍ നിരീക്ഷിച്ച് തത്സമയ വിവരം നല്‍കുന്നതിന് ജി.പി.എസ് സംവിധാനം ഉപയോഗപ്പെടുത്തുമെന്ന് ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റ് മേധാവി ബ്രിഗേഡിയര്‍ ശൈഖ് അബ്ദുറഹ്മാന് ബിന്‍ അബ്ദുല്‍ വഹാബ് ആല് ഖലീഫ വ്യക്തമാക്കി. സ്പീഡ് കാമറകളെ സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ഇതുവഴി ലഭ്യമാകും. ഇ-ഗവൺമെൻറ് ആൻഡ് ഇന്‍ഫര്‍മേഷന്‍ അതോറിറ്റിയുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക. ട്രാഫിക് വിഭാഗം റോഡ് സുരക്ഷക്ക് നൽകുന്ന പ്രാധാന്യത്തിെൻറ സന്ദേശമാണ് മുഴുവന്‍ വാഹന ഉപയോക്താക്കളോടും നല്‍കാനുള്ളത്. അപകടങ്ങള്‍ ഒഴിവാക്കുന്നതിനാണ് നിയമം കര്‍ശനമാക്കുന്നത്. കാമറയുടെ പ്രവര്‍ത്തനത്തിലുള്ള മാറ്റങ്ങള്‍ ഇലക്ട്രോണിക് സംവിധാനം വഴി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.
റോഡുകളിലുള്ള കാമറകള്‍ എല്ലാവര്ക്കും കാണുന്ന രീതിയിലാണ് സ്ഥാപിച്ചിട്ടുള്ളത്. കാമറ ഉണ്ടെന്ന കാര്യം ഡ്രൈവര്‍മാരെ ഉണര്‍ത്തുന്നതിന് സൂചന ഫലകങ്ങളും സ്ഥാപിച്ചിട്ടുണ്ട്. കൂടുതല്‍ ആളുകളും നിയമം പാലിച്ച് വാഹനമോടിക്കുന്നവരാണെന്നത് സന്തോഷകരമാണ്. വളരെ കുറച്ചുപേര്‍ മാത്രമാണ് നിയമ ലംഘനങ്ങളിലേര്പ്പെടുന്നത്. പൊതുസമൂഹത്തിെൻറ പിന്തുണയില്ലാതെ റോഡ് സുരക്ഷാ നിയമങ്ങള്‍ പൂര്‍ണമായി നടപ്പാക്കാനാവില്ല. റോഡ് സുരക്ഷ എല്ലാവരുടെയും ബാധ്യതയാണെന്ന അവബോധം ഓരോരുത്തരിലും സൃഷ്ടിക്കപ്പെടേണ്ടതുണ്ട്. സമൂഹം ഇക്കാര്യത്തില്‍ കൂടുതല്‍ ബോധവാന്മാരായാല് റോഡപകടങ്ങള്‍ ഒരു പരിധി വരെ കുറക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
