Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രവാചക ദര്‍ശനത്തി​െൻറ...

പ്രവാചക ദര്‍ശനത്തി​െൻറ കാലികത: പൊതുപ്രഭാഷണം ഇന്ന് 

text_fields
bookmark_border
മനാമ: ‘പ്രവാചക ദര്‍ശനത്തി​​െൻറ കാലികത’ എന്ന തലക്കെട്ടില്‍ ഫ്രൻറ്​സ് സോഷ്യല്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന പൊതു പ്രഭാഷണ പരിപാടി ഇന്ന് രാത്രി എട്ടിന് നടക്കുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ എം. ബദ്‌റുദ്ദീന്‍ അറിയിച്ചു. ആധുനിക ലോകത്തി​​െൻറ സമസ്യകള്‍ക്ക് ലളിതവും സന്തുലിതവുമായ നിര്‍ദേശങ്ങളടങ്ങുന്ന പ്രവാചക മാതൃക ഏറെ തെറ്റിദ്ധരിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണ് പരിപാടി സംഘടിപ്പക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്‍ ഉയര്‍ത്തിപ്പിടിച്ച വിശ്വ മാനവികതയും സാഹോദര്യ സന്ദേശവും സഹിഷ്ണുത അധ്യാപനങ്ങളും ഇന്ന് ഏറെ പ്രസക്തമാണ്​. മാനവികതയുടെ വ്യാപനത്തിനും സമാധാനപൂര്‍ണമായ ജീവിതത്തിനും അവശ്യം വേണ്ട അധ്യാപനങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതി​​െൻറ ഭാഗമായികൂടിയാണ്​ പരിപാടി നടത്തുന്നതെന്ന്​ അദ്ദേഹം വിശദീകരിച്ചു.
 മനാമ ഫാറൂഖ് മസ്ജിദിന് സമീപമുള്ള അല്‍റജ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ എം.ഐ.അബ്​ദുല്‍ അസീസ് വിഷയാവതരണം നടത്തും. സ്ത്രീകള്‍ക്ക് പ്രത്യേക സൗകര്യമേര്‍പ്പെടുത്തിയിട്ടുണ്ട്​. അല്‍റജ സ്‌കൂളിലെത്താൻ ബഹ്​റൈ​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്ന് വാഹനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായി 36710698, 39053749, 33909496 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്ന്​ സംഘാടകർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsspeech bahrin gulf news
News Summary - speech bahrin gulf news
Next Story