‘സ്പെക്ട്ര 2019’ ആർട്ട്​​ കാർണിവൽ പ്രതിഭകളുടെ സംഗമമായി മാറി

07:48 AM
14/12/2019
‘സ്പെ​ക്ട്ര 2019’ ആ​ർ​ട്ട്​​ കാ​ർ​ണി​വ​ലി​ൽ​നി​ന്ന്​
മ​നാ​മ: ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ലു​ള്ള ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ് ഫ​ണ്ട് (ഐ.​സി.​ആ​ർ.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച  ‘സ്പെ​ക്ട്ര 2019’ ആ​ർ​ട്ട്​​ കാ​ർ​ണി​വ​ൽ ശ്ര​ദ്ധേ​യ​മാ​യി. നാ​ലാ​യി​ര​ത്തോ​ളം​ കു​ട്ടി​ക​ൾ പ​െ​ങ്ക​ടു​ത്ത പ​രി​പാ​ടി ക​ല​യു​ടെ പൂ​ര​പ്പ​റ​മ്പാ​യി.  സ​നാ​ബി​സി​ലെ ബ​ഹ്‌​റൈ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്‌​സി​ബി​ഷ​ൻ സ​െൻറ​റി​ൽ വി​വി​ധ കാ​റ്റ​ഗ​റി​ക​ളി​ലാ​യി ചി​ത്ര​ര​ച​ന മ​ത്സ​രം ന​ട​ന്നു.  ബ​ഹ്‌​റൈ​നി​ലെ വി​വി​ധ സ്‌​കൂ​ളു​ക​ളി​ലെ പ്രാ​ഥ​മി​ക റൗ​ണ്ടു​ക​ളി​ൽ​നി​ന്ന്​ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ്​ ചി​ത്ര​ര​ച​ന മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ട​ു​ത്ത​ത്.  നാ​ല് പ്രാ​യ വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​യി​രു​ന്നു​ മ​ത്സ​രം.  വൈ​ക​ു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ, ഓ​രോ പ്രാ​യ​ത്തി​ലു​മു​ള്ള മി​ക​ച്ച 50 വി​ജ​യി​ക​ൾ​ക്ക് മെ​ഡ​ലു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​മ്മാ​നി​ച്ചു. 
ഓ​രോ വി​ഭാ​ഗ​ത്തി​ലും മി​ക​ച്ച അ​ഞ്ച് വി​ജ​യി​ക​ൾ​ക്ക് വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും  പ​ങ്കാ​ളി​ത്ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ന​ൽ​കി.  ഇ​ന്ത്യ​ൻ സ്കൂ​ൾ, ഏ​ഷ്യ​ൻ സ്കൂ​ൾ, ദി ​ന്യൂ ഇ​ന്ത്യ​ൻ സ്കൂ​ൾ, സേ​ക്ര​ഡ് ഹാ​ർ​ട്ട് സ്കൂ​ൾ, ന്യൂ ​മി​ല്ലേ​നി​യം സ്കൂ​ൾ, ന്യൂ ​ഹൊ​റൈ​സ​ൺ സ്കൂ​ൾ, അ​ൽ നൂ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ഇ​ബി​ന് അ​ൽ ഹൈ​ത്തം സ്കൂ​ൾ, എ‌.​എം‌.​എ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ,  ക്വാ​ളി​റ്റി എ​ജു​ക്കേ​ഷ​ൻ സ്കൂ​ൾ, ന്യൂ ​ജ​ന​റേ​ഷ​ൻ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, ഫി​ലി​പ്പീ​ൻ സ്കൂ​ൾ, അ​ൽ ന​സീം ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​റേ​ബ്യ​ൻ പേ​ൾ ഗ​ൾ​ഫ് സ്കൂ​ൾ, ബ​ഹ്‌​റൈ​ൻ ഇ​ന്ത്യ​ൻ സ്കൂ​ൾ, ഹ​വാ​ർ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ സ്കൂ​ൾ, അ​ൽ മ​ഹ്ദ് ഡേ ​ബോ​ർ​ഡി​ങ്​ സ്കൂ​ൾ, അ​ൽ‌​റ​വാ​ബി സ്കൂ​ൾ, ന്യൂ ​സി​ഞ്ച് കി​ൻ​റ​ർ​ഗാ​ർ​ട്ട​ൻ, ഈ​സ്​​റ്റേ​ൺ സ്കൂ​ൾ എ​ന്നി​വ  ഉ​ൾ​പ്പെ​ടെ 30ഓ​ളം സ്കൂ​ളു​ക​ളി​ലെ കു​ട്ടി​ക​ളാ​ണ്​ മ​ത്സ​രി​ച്ച​ത്. വി​വി​ധ സാം​സ്​​കാ​രി​ക, ക​ലാ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു. എ​ക്​​സി​ബി​ഷ​നും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ന്നു. 
 
Loading...
COMMENTS