Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിംസ്ഹെൽത്ത് മുഹറഖ് മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ചകളിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ

text_fields
bookmark_border
കിംസ്ഹെൽത്ത് മുഹറഖ് മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ചകളിൽ സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ
cancel

മനാമ: വെള്ളിയാഴ്ചകളിൽ രോഗികൾക്ക് മികച്ച വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി കിംസ്ഹെൽത്ത് മുഹറഖ് മെഡിക്കൽ സെന്ററിൽ വെള്ളിയാഴ്ച സ്പെഷ്യലിസ്റ്റ് ക്ലിനിക്കുകൾ പ്രവർത്തനം ആരംഭിച്ചു. ഫാമിലി മെഡിസിൻ, ഗൈനക്കോളജി, ഇ.എൻ.ടി എന്നീ വിഭാഗങ്ങളിലാണ് വെള്ളിയാഴ്ചകളിൽ വിദഗ്ധ ഡോക്ടർമാരുടെ സേവനം ലഭ്യമാകുന്നത്. വാരാന്ത്യ ദിനങ്ങളിൽ വിദഗ്ധ പരിശോധനയും ചികിത്സയും ആവശ്യമായി വരുന്ന രോഗികൾക്ക് ഈ പുതിയ സൗകര്യം പ്രയോജനപ്പെടുത്താം.

ഇ.എൻ.ടി വിഭാഗത്തിൽ ഡോ. കാർത്തിക രാജീവിന്റെ സേവനം രാവിലെ 9 മുതൽ ഉച്ചക്ക് 1 വരെയും വൈകുന്നേരം 5 മുതൽ രാത്രി 9 വരെയും ലഭ്യമായിരിക്കും. ഗൈനക്കോളജി വിഭാഗത്തിൽ ഡോ. ഷാഇസ്ത പർവീൺ സരിവാൾ രാവിലെ 10 മുതൽ വൈകുന്നേരം 6 വരെയും, ഫാമിലി മെഡിസിൻ വിഭാഗത്തിൽ ഡോ. നമിത ഉണ്ണികൃഷ്ണൻ ഉച്ചക്ക് 12 മുതൽ രാത്രി 8 വരെയുമാണ് രോഗികളെ പരിശോധിക്കുക. വെള്ളിയാഴ്ച ക്ലിനിക്കുകളിലേക്ക് രോഗികൾക്ക് മുൻകൂട്ടി അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യാവുന്നതാണെന്ന് മെഡിക്കൽ സെന്റർ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Specialist clinics are available on Fridays at KIMSHEALTH Muharraq Medical Center
Next Story