വാട്ടർ ഗാർഡൻ സിറ്റിയിൽ പ്രത്യേക നടപ്പാത ഉദ്ഘാടനം ചെയ്തു
text_fieldsമനാമ: വാട്ടർ ഗാർഡൻ സിറ്റിയിൽ ശാരീരിക പ്രയാസമനുഭവിക്കുന്നവർക്കായി പ്രത്യേക നടപ്പാത ഉദ്ഘാടനം ചെയ്തു. അൽ ബിലാദ് റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റിങ് കമ്പനി ബഹ്റൈൻ മോട്ടിവേറ്റേഴ്സ് അസോസിയേഷൻ ഫോർ ഡിസബ്ലിറ്റീസുമായി സഹകരിച്ച് നടപ്പാക്കിയ പദ്ധതി കാപിറ്റൽ ഗവർണർ ശൈഖ് റാശിദ് ബിൻ അബ്ദുറഹ്മാൻ ആൽ ഖലീഫ ഉദ്ഘാടനം നിർവഹിച്ചു. ഉയർന്ന മാനസിക ശക്തിയുള്ളവരെന്ന നിലക്ക് ശാരീരിക പരിമിതികളെ അതിജീവിക്കാൻ ഇത്തരം പദ്ധതികളിലൂടെ കഴിയുമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവർണർ വ്യക്തമാക്കി. ‘ഹെൽത്ഫുൾ കാപിറ്റൽ’ എന്ന പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പദ്ധതിയുമായി സഹകരിച്ചവർക്ക് അദ്ദേഹം പ്രത്യേകം നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പദ്ധതികൾ പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കാൻ സാധിച്ചത് നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

