Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്രത്യേക പരിചരണം...

പ്രത്യേക പരിചരണം ആവശ്യമുള്ളവര്‍ക്ക് സാധാരണ സ്കൂളുകളില്‍ പ്രവേശനം: നടപടി ശ്രദ്ധേയമെന്ന് മന്ത്രി

text_fields
bookmark_border

മനാമ: പ്രത്യേക പരിചരണം ആവശ്യമായ കുട്ടികള്‍ക്ക് സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവേശനം അനുവദിക്കുകയും അവര്‍ക്ക് മറ്റു കുട്ടികളുമായി ചേര്‍ന്ന് പഠിക്കാന്‍ അവസരമൊരുക്കുകയും ചെയ്തത് ശ്രദ്ധേയ നടപടിയാണെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. മാജിദ് ബിന്‍ അലി അന്നുഐമി പറഞ്ഞു. പാഠ്യേതര പ്രവര്‍ത്തനങ്ങളില്‍  മികച്ച നേട്ടം കൈവരിച്ചവരെ ആദരിക്കാന്‍ ചേര്‍ന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബഹ്റൈനിലെ സര്‍ക്കാര്‍ സ്കൂളുകള്‍ ചെയ്ത ഈ നടപടി അന്താരാഷ്ട്ര തലത്തില്‍ പ്രശംസ പിടിച്ചു പറ്റിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രത്യേക പാഠ്യ പദ്ധതിയും ഉപകരണങ്ങളും പരിശീലനം സിദ്ധിച്ച അധ്യാപകരെയും ഇതിനായി ഏര്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്.
മുഴുവന്‍ പേര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം നല്‍കാനുള്ള ചുമതല സര്‍ക്കാറിനുണ്ട്. ഇതിന്‍െറ ഭാഗമായാണ് പ്രത്യേക പരിചരണം വേണ്ട വിദ്യാര്‍ഥികള്‍ക്കും സര്‍ക്കാര്‍ സ്കൂളുകളില്‍  പ്രവേശനം അനുവദിച്ചത്.
ഇത്തരം കുട്ടികളുടെ എല്ലാ ആവശ്യങ്ങളും പരിഗണിക്കുന്നതില്‍ രക്ഷിതാക്കളുടെ സമര്‍പ്പണത്തെയും അദ്ദേഹം പ്രത്യേകം ശ്ളാഘിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Special school
Next Story