Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightപ്ര​ള​യ​ക്കെ​ടു​തി...

പ്ര​ള​യ​ക്കെ​ടു​തി പ്ര​ത്യേ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്ക​ണം –കെ.​എം.​സി.​സി

text_fields
bookmark_border
പ്ര​ള​യ​ക്കെ​ടു​തി പ്ര​ത്യേ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ക്ക​ണം –കെ.​എം.​സി.​സി
cancel

മ​നാ​മ: സം​സ്ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ രൂ​ക്ഷ​മാ​യ വെ​ള്ള​പ്പൊ​ക്ക​വും തീ​വ്ര​മാ​യ മ​ഴ​യും കാ​ര​ണം ദു​രി​തം നേ​രി​ടു​ന്ന​വ​ർ​ക്കാ​യി പ്ര​ത്യേ​ക പാ​ക്കേ​ജ്​ പ്ര​ഖ്യാ​പി​ച്ച്​ സ​ഹാ​യം എ​ത്തി​ക്ക​ണ​മെ​ന്ന്​ കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ക​ഴി​ഞ്ഞ ര​ണ്ടു പ്ര​ള​യ​ങ്ങ​ളെ​പ്പോ​ലെ ഇ​ത്ത​വ​ണ​യും കേ​ര​ളം വ​ള​രെ വേ​ദ​ന​ജ​ന​ക​മാ​യ ഒ​രു സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ​യാ​ണ്​ നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ​ക്ക്​ ജീ​വ​ൻ ന​ഷ്​​ട​മാ​യി. വീ​ടും തൊ​ഴി​ലും ന​ഷ്​​ട​പ്പെ​ട്ട്​ പ​ല കു​ടും​ബ​ങ്ങ​ളും വ​ഴി​യാ​ധാ​ര​മാ​യി.

ഈ ​പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ ക​ഴി​ഞ്ഞ കാ​ല​ങ്ങ​ളി​ലേ​തെ​ന്ന​ത് പോ​ലെ ജാ​തി, മ​ത, രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ൾ മ​റ​ന്ന്​ തോ​ളോ​ട് തോ​ൾ ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ടു​ന്ന സ​മ​യ​മാ​ണ്. പ്ര​ള​യ​ക്കെ​ടു​തി​യി​ൽ ജീ​വ​ൻ ന​ഷ്​​ട​പ്പെ​ട്ട​വ​രു​ടെ കു​ടും​ബ​ത്തി​െൻറ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യി കെ.​എം.​സി.​സി ബ​ഹ്​​റൈ​ൻ പ്ര​സി​ഡ​ൻ​റ്​ ഹ​ബീ​ബ് റ​ഹ്മാ​ൻ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൈ​സ​നാ​ർ ക​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു. മ​ല​യോ​ര, തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ലും ഉ​രു​ൾ​പൊ​ട്ടാ​ൻ സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലും പ്ര​ത്യേ​ക​മാ​യി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ങ്ങ​ളും മാ​റ്റി പാ​ർ​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള സ​ത്വ​ര ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ കൈ​ക്കൊ​ള്ള​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Special package for flood victims should be announced - KMCC
Next Story