Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഅറാദ് ഫോർട്ട് വാക്ക്...

അറാദ് ഫോർട്ട് വാക്ക് വേയിൽ പ്രത്യേക കിയോസ്കുകൾ

text_fields
bookmark_border
bahrain
cancel

മനാമ: മുഹറഖിലെ അറാദ് ഫോർട്ട് വാക്ക് വേയിൽ ബഹ്റൈൻ നിർമ്മിത ഉൽപ്പന്നങ്ങൾക്കായി പ്രത്യേക കിയോസ്കുകൾ ഒരുങ്ങുന്നു. പ്രാദേശിക ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും സന്ദർശകർക്ക് കൂടുതൽ മികച്ച അനുഭവം നൽകുന്നതിനുമായി മുഹറഖ് മുനിസിപ്പൽ കൗൺസിലിലെ സർവീസ് ആൻഡ് ഫെസിലിറ്റീസ് കമ്മിറ്റിയാണ് ഈ നിർദ്ദേശം മുന്നോട്ടുവെച്ചത്. ഭൂരിപക്ഷ വോട്ടോടെ കമ്മിറ്റി അംഗീകരിച്ച ഈ പ്രൊപ്പോസൽ ഇനി കൗൺസിലിന്റെ സമ്പൂർണ യോഗത്തിൽ അന്തിമ തീരുമാനത്തിനായി സമർപ്പിക്കും.

പദ്ധതി പ്രകാരം, ബഹ്‌റൈനിലെ ഉൽപ്പാദനക്ഷമരായ കുടുംബങ്ങൾക്കാണ് ഇവിടെ സ്റ്റാളുകൾ അനുവദിക്കുക. കൈകൊണ്ട് നിർമ്മിച്ച വൈവിധ്യമാർന്ന പ്രാദേശിക ഉൽപ്പന്നങ്ങൾ സന്ദർശകർക്ക് നേരിട്ട് ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഹറഖിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ അറാദ് കോട്ടയുടെ പരിസരത്ത് ഇത്തരമൊരു സൗകര്യം വരുന്നത് ചെറുകിട സംരംഭകർക്ക് വലിയ വിപണി കണ്ടെത്താൻ സഹായിക്കും. പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ കുടുംബങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതോടൊപ്പം വാക്ക് വേയിൽ കൂടുതൽ ആകർഷണീയത വരാനും ഈ പദ്ധതി സഹായിക്കുമെന്ന് കമ്മിറ്റി അംഗങ്ങൾ വിലയിരുത്തി.

മുഹറഖിലെ പൊതുസ്ഥലങ്ങൾ വികസിപ്പിക്കുന്നതിന്റെയും ടൂറിസം മേഖലയ്ക്ക് കരുത്തുപകരുന്നതിന്റെയും ഭാഗമായാണ് ഈ നീക്കം. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സ്വദേശി ഉൽപ്പന്നങ്ങൾക്കും കരകൗശല വസ്തുക്കൾക്കും കൂടുതൽ പ്രചാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsBahraingulfnewsmalayalam
News Summary - Special kiosks at Arad Fort Walkway
Next Story