‘സ്പർശം 2025’ സംഘാടക സമിതി രൂപവത്കരണം
text_fieldsനിയാർക് ബഹ്റൈൻ ‘സ്പർശം 2025’ സംഘാടക സമിതി രൂപവത്കരണ യോഗത്തിൽ നിന്ന്
മനാമ: നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച്ച് സെന്റർ (നിയാർക്) ബഹ്റൈൻ ചാപ്റ്റർ നവംബർ 28ന് വൈകീട്ട് ആറുമുതൽ 10 വരെ സിഞ്ചിലെ അൽ അഹ്ലി ക്ലബിലെ ബാൻക്വറ്റ് ഹാളിൽ സംഘടിപ്പിക്കുന്ന ‘സ്പർശം 2025’ എന്ന പൊതുപരിപാടിയുടെ സംഘാടക സമിതി രൂപവത്കരണയോഗം ബി.എം.സി ഹാളിൽ നടന്നു. പ്രസിദ്ധ മെന്റലിസ്റ്റ് ഫാസിൽ ബഷീർ അവതരിപ്പിക്കുന്ന "ട്രിക്സ് മാനിയ 2.0"എന്ന മെന്റലിസം ഷോ, നിയാർക് ഗ്ലോബൽ ചെയർമാൻ അഷ്റഫ് കെ.പി, നെസ്റ്റ് കൊയിലാണ്ടി ജനറൽ സെക്രട്ടറി ടി.കെ. യൂനിസ് എന്നിവർ നെസ്റ്റ്-നിയാർക് പ്രവർത്തനങ്ങൾ പൊതുസമൂഹത്തിനായി പരിചയപ്പെടുത്തുന്നതുൾപ്പെടെയുള്ള പരിപാടികൾ അന്നേദിവസം നടക്കും. ബഹ്റൈൻ മലയാളി പ്രവാസിസമൂഹത്തെ ഏവരെയും പ്രസ്തുത പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. പ്രവേശനം സൗജ്യമാണ്.
നിയാർക് ബഹ്റൈൻ ചാപ്റ്റര് ചെയർമാൻ ഫറൂഖ് കെ.കെയുടെ അധ്യക്ഷതയിൽ ചേർന്ന സംഘാടക സമിതി രൂപവത്കരണ യോഗത്തിന് ജനറൽ സെക്രട്ടറി ജബ്ബാർ കുട്ടീസ് സ്വാഗതവും ട്രഷറർ അനസ് ഹബീബ് നന്ദിയും പറഞ്ഞു. തുടർന്ന് 101 അംഗങ്ങളടങ്ങുന്ന സംഘാടക സമിതിയുടെ പ്രഖ്യാപനം നടത്തി. ഡോ. പി.വി. ചെറിയാൻ, ഫ്രാൻസിസ് കൈതാരത്ത് (രക്ഷാധികാരികൾ), കെ.ടി. സലിം (ചെയർമാൻ), സുജിത്ത് പിള്ള (വൈസ് ചെയർമാൻ), ഹനീഫ് കടലൂർ (ജനറൽ കൺവീനർ), ജൈസൽ അഹ്മദ് (ജോയിൻ കൺവീനർ), വിവിധ സബ് കമ്മിറ്റി കൺവീനർമാരായി അസീൽ അബ്ദുൽ റഹ്മാൻ (സ്പോൺസർഷിപ്), നൗഷാദ് ടി.പി (ഇൻവിറ്റേഷൻ), ഇല്യാസ് കൈനോത്ത് (വളന്റിയർ), നൗഫൽ അൻസാസ് (മീഡിയ ആൻഡ് പബ്ലിസിറ്റി), ആബിദ് കുട്ടീസ് (സ്റ്റേജ് ആൻഡ് വെന്യൂ), ഓ.കെ. കാസിം (റിസെപ്ഷൻ), നദീർ കാപ്പാട് (ഹോസ്പിറ്റാലിറ്റി), ഫൈസൽ കൊയിലാണ്ടി (ട്രാൻസ്പോർട്ടേഷൻ) എന്നിവരെയും തെരെഞ്ഞെടുത്തു.
ജമീല അബ്ദുൽ റഹ്മാൻ (പ്രസിഡന്റ്), സാജിദ കരീം (സെക്രട്ടറി), ആബിദ ഹനീഫ്, ജിൽഷാ സമീഹ്, അബി ഫിറോസ് (കോഓഡിനേറ്റേഴ്സ്) എന്നിവർ ഭാരവാഹികളായ നിയാർക് ബഹ്റൈൻ വനിതാവിഭാഗം പ്രചാരണപ്രവർത്തനങ്ങൾ ഇതിനകം നടത്തിവരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

