Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഐ​ക്യ​ദാ​ർ​ഢ്യം...

ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് സ്പെ​യി​ൻ

text_fields
bookmark_border
ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് സ്പെ​യി​ൻ
cancel
camera_alt

അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​, പെ​ഡ്രോ സാ​ഞ്ച​സ്

ദോ​ഹ: പ​ശ്ചി​മേ​ഷ്യ​യി​ലെ സം​ഘ​ർ​ഷ​ത്തെ തു​ട​ർ​ന്ന് ഇ​റാ​ന്റെ തു​ട​ർ​ച്ച​യാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ഖ​ത്ത​റി​ന് ഐ​ക്യ​ദാ​ർ​ഢ്യം അ​റി​യി​ച്ച് സ്പെ​യി​ൻ. ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി​യു​മാ​യു​ള്ള ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​നി​ടെ​യാ​ണ് സ്പെ​യി​ൻ പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് പി​ന്തു​ണ അ​റി​യി​ച്ച​ത്.

വി​വി​ധ രാ​ജ്യ​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്കും പ​ര​മാ​ധി​കാ​ര​ത്തി​നും ഭീ​ഷ​ണി​യാ​കു​ന്ന സൈ​നി​ക ന​ട​പ​ടി​ക​ളെ അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു. സ​മാ​ധാ​ന​വും സം​ഭാ​ഷ​ണ​വും പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ ന​ട​ത്തു​ന്ന പ​രി​ശ്ര​മ​ങ്ങ​ളെ അ​ഭി​ന​ന്ദി​ച്ച പെ​ഡ്രോ സാ​ഞ്ച​സ്, പ്രാ​ദേ​ശി​ക​വും അ​ന്ത​ർ​ദേ​ശീ​യ​വു​മാ​യ ത​ല​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഖ​ത്ത​ർ വ​ഹി​ക്കു​ന്ന ന​യ​ത​ന്ത്ര ഇ​ട​പെ​ട​ലു​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു. രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​ക്കും സ്ഥി​ര​ത​ക്കും നേ​രെ​യു​ള്ള ഭീ​ഷ​ണി​ക​ളെ നേ​രി​ടു​ന്ന​തി​ൽ സ്പെ​യി​നി​ന്റെ പി​ന്തു​ണ പ്ര​ധാ​ന​മ​ന്ത്രി ആ​വ​ർ​ത്തി​ച്ചു. സൈ​നി​ക ന​ട​പ​ടി​ക​ൾ ഉ​ട​ൻ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​നാ​യി ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സം​ഘ​ർ​ഷം ല​ഘൂ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേഹം ആ​വ​ശ്യ​പ്പെ​ട്ടു. മ​റു​പ​ടി​യാ​യി, ഖ​ത്ത​റി​ൽ താ​മ​സി​ക്കു​ന്ന സ്പാ​നി​ഷ് ജ​ന​ത​യു​ടെ ക്ഷേ​മ​ത്തെ​ക്കു​റി​ച്ച് അ​മീ​ർ ഉ​റ​പ്പു​ന​ൽ​കി. ​

മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​ക്കു​റി​ച്ചും ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി. രാ​ഷ്ട്രീ​യ​വും ന​യ​ത​ന്ത്ര​പ​ര​വു​മാ​യ പ​രി​ഹാ​ര​ങ്ങ​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും സ​മാ​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നാ​യി അ​ന്താ​രാ​ഷ്ട്ര നി​യ​മ​ങ്ങ​ളും യു.​എ​ൻ ചാ​ർ​ട്ട​റും പാ​ലി​ക്ക​ണ​മെ​ന്നും ഇ​രു നേ​താ​ക്ക​ളും ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Spain expresses solidarity
Next Story