Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎസ്​.പി....

എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം

text_fields
bookmark_border
എസ്​.പി. ബാലസുബ്രഹ്മണ്യത്തി​െൻറ നിര്യാണത്തിൽ അനുശോചന പ്രവാഹം
cancel

മനാമ: പ്രശസ്​ത ഗായകൻ എസ്​.പി. ബാലസുബ്രഹ്​മണ്യത്തി​െൻറ നിര്യാണത്തിൽ ബഹ്​റൈനിലെ വിവിധ പ്രവാസി സംഘടനകളും കൂട്ടായ്​മകളും അനുശോചിച്ചു.

പീപ്​ൾസ് ഫോറം ബഹ്​റൈൻ

പീപ്​ൾസ് ഫോറം ബഹ്​റൈൻ അനുശോചിച്ചു. സ്വരമാധുര്യം കൊണ്ടും ആലാപന വൈഭവം കൊണ്ടും സംഗീതപ്രേമികളുടെ മനസ്സിൽ പ്രത്യേക സ്ഥാനം പിടിച്ച പ്രിയ ഗായക​െൻറ വിയോഗം സംഗീതലോകവും സംഗീത പ്രേമികളും ഞെട്ടലോടെയാണ് അറിഞ്ഞത്. പകരം വെക്കാനില്ലാത്ത പ്രഗത്ഭനായ പ്രതിഭയെയാണ് നഷ്​ടമായിരിക്കുന്നതെന്നും ആത്മാവി​െൻറ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും അനുശോചനക്കുറിപ്പിൽ ഭാരവാഹികൾ അറിയിച്ചു.

കെ.എം.സി.സി ബഹ്‌റൈന്‍

കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. എസ്.പി.ബി പകരം വെക്കാനില്ലാത്ത സംഗീതജ്ഞനാണെന്നും വിയോഗം രാജ്യത്തിനും സംഗീത ലോകത്തിനും തീരാനഷ്​ടമാണെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ്​ ഹബീബ് റഹ്​മാന്‍, ജന. സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ എന്നിവര്‍ പറഞ്ഞു. ആസ്വാദകര്‍ക്കും ലോകത്തിനും ഒരുപാട് നല്ല ഗാനങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ഓര്‍മയായത്. ജീവിതകാലം മുഴുവന്‍ സംഗീതത്തിനായി ഉഴിഞ്ഞു​െവച്ച എസ്.പി.ബിയുടെ മാധുര്യശബ്​ദം കലാലോകത്ത് എന്നും പ്രതിഫലിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

ഫ്രൻഡ്​സ് കലാസാഹിത്യവേദി

ഫ്രൻഡ്സ്​​ സോഷ്യൽ അസോസിയേഷൻ കലാസാഹിത്യ വിഭാഗം അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രീയമായി സംഗീതം അഭ്യസിക്കാതെ ഇന്ത്യൻ ചലച്ചിത്രരംഗത്തെ വിഖ്യാത ഗായകരിൽ ഒരാളാവാൻ കഴിഞ്ഞത് അദ്ദേഹത്തി​െൻറ പ്രത്യേകതയാണ്.നാൽപതിനായിരത്തിലധികം പാട്ടുകൾ പാടി റെക്കോഡിട്ട അദ്ദേഹത്തിന് മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം ആറു തവണ കിട്ടി. ഭാഷയുടെ അതിരുകൾ ഭേദിച്ച് സ്വരവീണമീട്ടിയ ഗാന ഗന്ധർവനായിരുന്നുവെന്ന് അനുശോചനക്കുറിപ്പിൽ അനുസ്​മരിച്ചു. അദ്ദേഹത്തി​െൻറ കുടുംബത്തിനും ബന്ധുക്കൾക്കും വേർപാട് താങ്ങാൻ കരുത്ത് ലഭിക്കട്ടെയെന്ന്​ പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്​തു.

ഫ്രൻഡ്​സ് ഓഫ് ബഹ്റൈന്‍

ഫ്രൻഡ്​സ്​ ഓഫ് ബഹ്റൈന്‍ ദുഃഖം രേഖപ്പെടുത്തി. വിശ്വസിക്കാനാവാത്ത വാര്‍ത്ത വളരെ ഞെട്ടലുണ്ടാക്കിയെന്നും അദ്ദേഹം മഹാ പ്രതിഭ എന്നതിലുപരി മഹാനായ മനുഷ്യൻ ആയിരുന്നെന്നും ഭാരവാഹികളായ എബ്രഹാം ജോണ്‍, എഫ്.എം. ഫൈസൽ, ജഗത്​ കൃഷ്​ണകുമാര്‍, ജ്യോതിഷ് പണിക്കര്‍, മോനി ഒടിക്കണ്ടത്തില്‍ എന്നിവര്‍ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ബി.കെ.എസ്‌.എഫ്‌

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം (ബി.കെ.എസ്‌.എഫ്‌) കമ്യൂണിറ്റി ഹെൽപ് ലൈൻ ദു:ഖം രേഖപ്പെടുത്തി. ബഹ്‌റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചർ ഫോറം എസ്.പി. ബാലസുബ്രഹ്മണ്യത്തി​െൻറ വിയോഗത്തില്‍ ബഹ്‌റൈൻ ഇന്ത്യ എജുക്കേഷനൽ ആൻഡ് കൾചർ ഫോറം പ്രസിഡൻറ്​ സോവിച്ചൻ ചേന്നാട്ടുശ്ശേരി അനുശോചിച്ചു. എസ്​.പി.ബിയുടെ മരണം സംഗീത ലോകത്തിന്​ നികത്താനാവാത്ത നഷ്​ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്​ട്​

ഫ്രറ്റേണിറ്റി ഓഫ് എറണാകുളം ഡിസ്ട്രിക്​ട്​ അനുശോചനം രേഖപ്പെടുത്തി.സംഗീതം കൊണ്ട് വിസ്​മയം തീർത്ത എസ്.പി.ബിയുടെ മരണം, സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്​ടമാണെന്ന് അനുശോചന സന്ദേശത്തിൽ ഭാരവാഹികൾ പറഞ്ഞു. ആദരസൂചകമായി, വെള്ളിയാഴ്ച നടത്താനിരുന്ന ഫ്രറ്റേണിറ്റിയുടെ ഓൺലൈൻ ഓണാഘോഷം നീട്ടിവെച്ചതായും ഭാരവാഹികൾ അറിയിച്ചു.

സിറോ മലബാർ സൊസൈറ്റി

സിറോ മലബാർ സൊസൈറ്റി ഭാരവാഹികൾ അനുശോചനം രേഖപ്പെടുത്തി. സൗഹൃദങ്ങൾക്ക് എന്നും വിലകൽപിച്ചിട്ടുള്ള അദ്ദേഹത്തി​െൻറ മാനവികതയും സഹജീവികളോടുള്ള കരുണയും എടുത്തുപറയേണ്ടതാണെന്ന് പ്രസിഡൻറ്​ ചാൾസ് ആലുക്ക അനുശോചന സന്ദേശത്തിൽ പറഞ്ഞു.

ഐമാക് കൊച്ചിൻ കലാഭവൻ

എസ്.പി. ബാലസുബ്രഹ്മണ്യത്തി​െൻറ നിര്യാണത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ അനുശോചിച്ചു. എസ്.പി.ബി എന്ന മൂന്നക്ഷരത്തിൽ ജനഹൃദയങ്ങളിൽ സംഗീതംകൊണ്ട് വിസ്​മയങ്ങൾ സൃഷ്​ടിച്ച അതുല്യപ്രതിഭയും മാനുഷികമൂല്യങ്ങൾക്ക് വിലകൽപിച്ചിരുന്ന മനുഷ്യസ്നേഹിയും ആയിരുന്നു എസ്.പി ബാലസുബ്രഹ്മണ്യം എന്ന്​ ചെയർമാൻ ഫ്രൻസിസ് കൈതാരത്തും പ്രിൻസിപ്പൽ സുധി പുത്തൻവേലിക്കരയും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

വീ കെയർ ഫൗണ്ടേഷൻ

വീ കെയർ ഫൗണ്ടേഷൻ അനുശോചനം രേഖപ്പെടുത്തി. ചലച്ചിത്ര-ഗാനാലാപന രംഗത്തെ അതികായനെയാണ് അദ്ദേഹത്തി​െൻറ വിയോഗത്തിലൂടെ നഷ്​ടമായിരിക്കുന്നത്. വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ച ഗാനങ്ങൾ സ്വരമാധുര്യം കൊണ്ട് വേറിട്ട് നിൽക്കുന്നതാണ്. ഇന്ത്യയിലും വിദേശത്തുമുള്ള സംഗീതപ്രേമികൾക്കു തീരാനഷ്​ടമാണ് അദ്ദേഹത്തി​െൻറ വിയോഗത്തിലൂടെ സംഭവിച്ചതെന്നും അനുശോചന സന്ദേശത്തിൽ പറഞ്ഞു.

യു.പി.പി

യുനൈറ്റഡ് പേരൻറ്​സ്​ പാനല്‍ (യു.പി.പി) അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CondolencesS.P. Balasubramaniam
Next Story